Tech
Trending

റിയൽമി 10 സ്മാർട്ട്ഫോൺ അവതരിപ്പിച്ചു

റിയൽമി ആഗോള വിപണിയിൽ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. റിയൽമി 10 എന്ന ഡിവൈസാണ് കമ്പനി ലോഞ്ച് ചെയ്തത്.റിയൽമി 9 എന്ന ജനപ്രിയ ഡിവൈസിന്റെ പിൻഗാമിയായാണ് റിയൽമി 10 വരുന്നത്. മീഡിയടെക്കിന്റെ പുതിയ 4ജി ചിപ്‌സെറ്റായ ഹെലിയോ ജി99 ആണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്.റിയൽമി 10 അഞ്ച് വേരിയന്റുകളിലാണ് ആഗോള വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ 4GB + 64GB മോഡലിന് 229 ഡോളറാണ് വില (ഏകദേശം 18,700 രൂപ), 4GB + 128GB വേരിയന്റിന് 249 ഡോളർ വിലയുണ്ട് (ഏകദേശം 20,300 രൂപ), 6GB + 128GB വേരിയന്റിന് 269 ഡോളറാണ് വില (ഏകദേശം 21,900 രൂപ).8GB + 128GB വേരിയന്റിന് 279 ഡോളർ വിലയുണ്ട് (ഏകദേശം 22800 രൂപ). 8GB + 256GB മോഡലിന് 299 ഡോളറാണ് (ഏകദേശം 24,400 രൂപ) വില. ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഡിവൈസ് വരുന്നത്.

റിയൽമി 10 സ്മാർട്ട്ഫോണിൽ 2400 x 1080 പിക്സൽ റെസല്യൂഷനോടുകൂടിയ 6.4 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയാണുള്ളത്. 90Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. ഡിസ്പ്ലെയുടെ ഇടത് മൂലയിൽ ഒരു പഞ്ച് ഹോൾ കട്ടൌട്ട് ഉണ്ട്. 1000nits വരെ പീക്ക് ബ്രൈറ്റ്നസുള്ള ഡിസ്പ്ലെയ്ക്ക് 360Hz ടച്ച് സാംപ്ലിങ് റേറ്റുമുണ്ട്. മീഡിയടെക് ഹെലിയോ ജി99 എസ്ഒസിയുടെ കരുത്തിലാണ് റിയൽമി 10 പ്രവർത്തിക്കുന്നത്. 8GB വരെ LPDDR4x റാമും 256GB UFS 2.2 സ്റ്റോറേജും ഫോണിലുണ്ട്. റാം 16 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള റിയൽമി സൗകര്യം നൽകുന്നു.രണ്ട് പിൻ ക്യാമറ സെറ്റപ്പുമായിട്ടാണ് റിയൽമി 10 വരുന്നത്. 50എംപി പ്രൈമറി ക്യാമറയും 2 എംപി ഡെപ്ത് സെൻസറും ഉൾപ്പെടുന്നതാണ് ഈ ക്യാമറ സെറ്റപ്പ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 16 എംപി ക്യാമറയും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0 കസ്റ്റം സ്കിന്നിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.33W ഫാസ്റ്റ്-വയർഡ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയും ഈ ഡിവൈസിലുണ്ട്.

Related Articles

Back to top button