Big B
Trending

മൊത്തവില പണപ്പെരുപ്പം 2.03 ശതമാനമായി ഉയർന്നു

രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയിൽ 2.03 ശതമാനമായി ഉയർന്നു. ഇക്കഴിഞ്ഞ ഡിസംബറിലിത് 1.22 ശതമാനമായിരുന്നു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയമാണ് ഈ പുതിയ വിലക്കയറ്റ വിവരങ്ങൾ പുറത്തുവിട്ടത്.


ഭക്ഷ്യവസ്തുക്കളെ അപേക്ഷിച്ച് നിർമ്മാണമേഖലയിലെ വിലക്കയറ്റമാണ് മൊത്ത വിലയെ ബാധിച്ചത്. ഇന്ധനം, ഊർജ്ജം, നിർമ്മാണ വസ്തുക്കൾ എന്നിവയുടെ വില ഇക്കാലയളവിൽ വില കുതിച്ചുകയറി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3.52 ശതമാനമായിരുന്നു വിലക്കയറ്റം. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം ഇക്കഴിഞ്ഞ ജനുവരിയിൽ 4.06 ശതമാനമായിരുന്നു.

Related Articles

Back to top button