Auto
Trending

തമിഴ്‌നാട്ടില്‍ 7614 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒല ഇലക്ട്രിക്

വൈദ്യുതക്കാറുകളും ലിഥിയം അയേണ്‍ ബാറ്ററികളും നിര്‍മിക്കുന്നതിന് ഒല ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് തമിഴ്നാട്ടില്‍ 7,614 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുന്നു. ലിഥിയം അയേണ്‍ ബാറ്ററി നിര്‍മിക്കുന്നതിന് ഒല സെല്‍ ടെക്നോളജീസ് 5,114 കോടി രൂപയും വൈദ്യുതക്കാര്‍ നിര്‍മാണശാലയ്ക്ക് ഒല ഇലക്ട്രിക് ടെക്നോളജീസ് 2,500 കോടി രൂപയുമാണ് നിക്ഷേപം നടത്തുക. കൃഷ്ണഗിരി ജില്ലയിലാവും രണ്ടു ഫാക്ടറികളും സ്ഥാപിക്കുക. ശനിയാഴ്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിലാണ് ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ കമ്പനിമേധാവികള്‍ ഒപ്പുവെച്ചത്. ലോകത്തെ ഏറ്റവും വലിയ വൈദ്യുതവാഹന ഹബ്ബായി ഇതു മാറുമെന്ന് ഒല സഹസ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. വൈദ്യുതവാഹന നിര്‍മാതാക്കളുടെ ദക്ഷിണേഷ്യയിലെ പ്രിയകേന്ദ്രമായി തമിഴ്നാടിനെ മാറ്റുകയാണ് ലക്ഷ്യം.

Related Articles

Back to top button