
രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം റെക്കോഡ് നിലവാരമായ 15.1ശതമാനത്തിലെത്തി. പച്ചക്കറി, പഴം, പാല്‍, ഇന്ധനം എന്നിവയുടെ വിലക്കയറ്റമാണ് സൂചികയുടെ കുതിപ്പിന് പിന്നില്‍. മാര്‍ച്ചില്‍ 14.55ശതമാനമായിരുന്നു സൂചിക.കഴിഞ്ഞയാഴ്ച പുറത്തുവിട്ട ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഏപ്രിലിലെ പണപ്പെരുപ്പം 7.79 ശതമാനത്തിലെത്തിയിരുന്നു.13-ാമത്തെ മാസമാണ് മൊത്തവില സൂചിക പണപ്പെരുപ്പം ഇരട്ടയക്കത്തില്‍ തുടരുന്നത്.ഇതോടെ ജൂണിലും നിരക്കുവര്‍ധനയ്ക്ക് സാധ്യതയേറി. 40 ബേസിസ് പോയന്റുവരെ വര്‍ധിപ്പിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. മെയ് നാലിന് ചേര്‍ന്ന ആര്‍ബിഐയുടെ അസാധാരണ യോഗത്തില്‍ റിപ്പോ നിരക്ക് 40 ബേസിസ് പോയന്റ് ഉയര്‍ത്തിയിരുന്നു.റഷ്യ-യുക്രൈന്‍ സംഘര്‍ഷമാണ് പണപ്പെരുപ്പ നിരക്കിലെ കുതിപ്പിന്റെ പ്രധാനകാരണം.