Tech
Trending

വാട്‌സാപ്പ് പേ പണമിടപാടുകള്‍ക്ക് കാഷ്ബാക്ക് കൊടുക്കുന്നു

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ യുപിഐ അധിഷ്ഠിത സേവനങ്ങള്‍ വാട്‌സാപ്പില്‍ വന്നിരുന്നുവെങ്കിലും ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ പോലുള്ള യുപിഐ സേവനങ്ങള്‍ക്ക് ലഭിച്ചില്ല.ഇപ്പോഴിതാ ഗൂഗിള്‍ പേയുടെ പഴയ വിദ്യയായ കാഷ്ബാക്ക് ഓഫര്‍ പ്രയോഗിച്ച് പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ്. കാഷ്ബാക്ക് ലഭിക്കാന്‍ നേരത്തെ നിശ്ചിത എണ്ണം ഇടപാട് നടത്തണം എന്ന നിബന്ധനയില്ല. എന്നാല്‍ മൂന്ന് തവണ കാഷ്ബാക്ക് ലഭിക്കണമെങ്കില്‍ മൂന്ന് വ്യത്യസ്ത ആളുകള്‍ക്ക് വാട്‌സാപ്പ് പേ വഴി പണം അയക്കണം.പുതിയ ഓഫര്‍ അനുസരിച്ച് വാട്‌സാപ്പ് പേ ഉപയോഗിച്ച് നടക്കുന്ന മൂന്ന് ഇടപാടുകള്‍ക്ക് 11 രൂപ കാഷ്ബാക്ക് ലഭിക്കും.ഓഫറിന് യോഗ്യരായവര്‍ക്ക് പണം അയക്കുമ്പോള്‍ ഉപഭോക്താവിന് വാട്‌സാപ്പില്‍ ഓഫറുമായി ബന്ധപ്പെട്ട ബാനറോ ഗിഫ്റ്റ് ഐക്കണോ കാണാന്‍ സാധിക്കും. പ്രധാനപ്പെട്ടകാര്യം വാട്‌സാപ്പ് പേ ഉപഭോക്താക്കള്‍ക്ക് പണമയക്കുമ്പോള്‍മാത്രമേ കാഷ്ബാക്ക് ലഭിക്കുകയുള്ളൂ. 30 ദിവസമെങ്കിലും വാട്‌സാപ്പ് പേയുടെ ഉപഭോക്താക്കള്‍ ആയിരിക്കണം.വാട്‌സാപ്പ് ബിസിനസ് അക്കൗണ്ടുകള്‍ ഈ ഓഫറിന് അര്‍ഹരായിരിക്കില്ല.

Related Articles

Back to top button