Tech
Trending

കമ്മ്യൂണിറ്റി ഫീച്ചർ പ്രഖ്യാപിച്ച് വാട്സാപ്

പ്രത്യേക ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന കമ്മ്യൂണിറ്റി ഫീച്ചർ വാട്സാപ് പ്രഖ്യാപിച്ചു. കൂടാതെ ഗ്രൂപ്പുകൾക്കായി അഡ്‌മിൻ ഡിലീറ്റ്, കൂടുതൽ പേർക്ക് വോയ്‌സ് കോളുകൾ, സന്ദേശ പ്രതികരണങ്ങൾ, വലിയ ഫയൽ പങ്കിടൽ എന്നിവയുൾപ്പെടെ നാല് പുതിയ സവിശേഷതകളും അവതരിപ്പിച്ചിട്ടുണ്ട്.കമ്മ്യൂണിറ്റികൾ ഉപയോക്താക്കളെ മുഴുവൻ കമ്മ്യൂണിറ്റിയിലേക്കും അയച്ച അപ്‌ഡേറ്റുകൾ സ്വീകരിക്കാനും അവർക്ക് പ്രാധാന്യമുള്ള കാര്യങ്ങളെക്കുറിച്ച് ചെറിയ ചർച്ചാ ഗ്രൂപ്പുകൾ എളുപ്പത്തിൽ സംഘടിപ്പിക്കാനും അനുവദിക്കുമെന്ന് കമ്പനി ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ കുറിച്ചു. ഗ്രൂപ്പിലെ എല്ലാവർക്കുമായി അറിയിപ്പ് സന്ദേശങ്ങൾ പ്രത്യേകം അയയ്‌ക്കാൻ സാധിക്കുന്ന പുതിയ ടൂളുകളും അഡ്‌മിനുകൾക്കായി കൊണ്ടുവരും. ഏതൊക്കെ ഗ്രൂപ്പുകൾ ഉൾപ്പെടുത്താമെന്നത് അഡ്മിന് തീരുമാനിക്കാം, നിയന്ത്രിക്കാനും സാധിക്കും.ലോകമെമ്പാടുമുള്ള ഉപയോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് വാട്സാപ്പിന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.ഈ ഫീച്ചർ ഉപയോഗിച്ച് സ്‌കൂളുകൾക്കും പ്രാദേശിക ക്ലബ്ബുകൾക്കും ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സംഘടനകൾക്കും എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് എളുപ്പമാക്കാൻ സാധിക്കും.ആർക്കും ഒരു കമ്മ്യൂണിറ്റി സൃഷ്ടിക്കാനും ഒന്നിലധികം ഗ്രൂപ്പുകളെ അതിൽ ചേര്‍ക്കാനും സാധിക്കും. എന്നാൽ, എല്ലാം അതാത് ഗ്രൂപ്പുകളുടെ അഡ്മിൻമാർ കമ്മ്യൂണിറ്റി ക്ഷണം സ്വീകരിച്ചാൽ മാത്രമാണ് ഗ്രൂപ്പുകൾ ഒന്നിപ്പിക്കാൻ കഴിയുക. എന്നാൽ പ്രത്യേക ഗ്രൂപ്പിലുള്ളവർക്ക് മാത്രമാണ് ആ ഗ്രൂപ്പിലെ സന്ദേശങ്ങൾ കാണാൻ കഴിയുക.അവരുടെ കമ്മ്യൂണിറ്റിയിലെ മറ്റു ഗ്രൂപ്പുകളിലെ ഉപയോക്താക്കളുടെ മെസേജുകളോ വാട്സാപ് നമ്പറുകളോ കാണാൻ കഴിയില്ല.എന്നാൽ ഏതൊക്കെ ഗ്രൂപ്പിലുളളവർക്ക് ഏതൊക്കെ മെസേജ് കാണാമെന്നത് കമ്മ്യൂണിറ്റി അഡ്മിൻമാർക്ക് തീരുമാനിക്കുകയും ചെയ്യാം.ഈ ഫീച്ചറുകളെല്ലാം വരും ആഴ്‌ചകളിൽ തന്നെ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ഇതിനാൽ കമ്മ്യൂണിറ്റികൾ തയ്യാറാക്കുന്നതിന് മുൻപ് തന്നെ അവ പരീക്ഷിച്ചു തുടങ്ങാമെന്ന് വാട്സാപ് അറിയിച്ചു.

Related Articles

Back to top button