
സാങ്കേതിക തകരാര്‍ പരിഹരിക്കപ്പെട്ടതിന് പിന്നാലെ വാട്ട്സ് ആപ്പ് സേവനങ്ങള്‍ തിരികെയെത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു വാട്ട്സ് ആപ്പ് നിശ്ചലമായത്.ഏകദേശം രണ്ടരമണിക്കൂറായിരുന്നു സേവനങ്ങള്‍ക്ക് തടസ്സം നേരിട്ടത്. ഇതാദ്യമായാണ് ഇത്രയധികം നേരം വാട്ട്സ് ആപ്പ് സേവനങ്ങളില്‍ തടസ്സം നേരിട്ടത്. ഇന്ന് ഉച്ചയ്ക്കു ശേഷം രണ്ടേകാലോടെയാണ് വാട്ട്സ് ആപ്പ് സേവനങ്ങള്‍ പൂര്‍വസ്ഥിതിയിലെത്തി തുടങ്ങിയത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് നേരത്തെയും ഇത്തരത്തിൽ സാങ്കേതിക പ്രശ്നങ്ങൾ കാരണം പണിമുടക്കിയിരുന്നു. നിരവധി ആളുകൾ ജോലി ആവശ്യങ്ങൾക്കും സ്വകാര്യ ആവശ്യങ്ങൾക്കുമായി വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഇവരെയെല്ലാം വാട്സ്ആപ്പ് തകരാറിലായത് സാരമായി ബാധിച്ചു.