Big B
Trending

കുത്തനെ താഴ്ന്ന് മൊത്ത വില പണപ്പെരുപ്പം

രാജ്യത്തെ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2021 ജനുവരിക്കു ശേഷമുള്ള താഴ്ന്ന നിലവാരത്തിലെത്തി. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം ഫെബ്രുവരിയിലെ വിലക്കയറ്റ സൂചിക 3.85ശതമാനമായാണ് കുറഞ്ഞത്. അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, ഭക്ഷ്യേതര വസ്തുക്കള്‍, ഭക്ഷ്യ ഉത്പന്നങ്ങള്‍, ധാതുക്കള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയുടെ വിലക്കുറവാണ് മൊത്ത വില പണപ്പെരുപ്പം കുറയാനിടയാക്കിയതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ പ്രതക്കുറിപ്പില്‍ പറയുന്നു. ജനുവരിയില്‍ 4.71ശതമാനമായിരുന്നു മൊത്ത വില പണപ്പെരുപ്പം. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും നേരിയതോതില്‍ കുറഞ്ഞിരുന്നു.

Related Articles

Back to top button