
പുതിയ പ്രൈവസി പോളിസി അപ്ഡേറ്റ് വന്നതോടെ വാട്സാപ്പിൽ ഇത്രയും വലിയ വിമർശനങ്ങൾ ഉയരുകയുണ്ടായി. ഈ സാഹചര്യത്തിൽ അഭ്യൂഹങ്ങൾക്ക് വ്യക്തത വരുത്തി ഇരിക്കുകയാണ് വാട്സ്ആപ്പ്. ഉപഭോക്താക്കൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായയ്ക്കുന്ന മെസേജുകളുടെ സ്വകാര്യതയെ പുതിയ പ്രൈവസി ബാധിക്കില്ലെന്ന് വാട്സ്ആപ്പ് പറഞ്ഞു.

അഭ്യൂഹങ്ങൾക്ക് വ്യക്തത വരുത്താൻ താങ്കൾ ആഗ്രഹിക്കുന്നുവെന്നും ഉപഭോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങൾ എന്റ് ടു എന്റ് എൻക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത് തങ്ങൾ തുടരുമെന്നും വാട്സ്ആപ്പ് വ്യക്തമാക്കി. വാട്സ്ആപ്പിനോ ഫെയ്സ്ബുക്കിനോ ഉപഭോക്താക്കളുടെ മെസ്സേജുകളോ കോളുകളോ കാണാൻ സാധിക്കില്ല, ഒപ്പം ഉപഭോക്താക്കളുടെ ഗ്രൂപ്പുകൾ പ്രൈവറ്റ് തന്നെയായിരിക്കും, ഉപഭോക്താക്കൾ ഷെയർ ചെയ്യുന്ന ലൊക്കേഷനുകൾ ഇരുകമ്പനികളും കാണാൻ സാധിക്കില്ല തുടങ്ങിയ കാര്യങ്ങളിലാണ് വാട്സാപ്പിപ്പോൾ വ്യക്തത വരുത്തിയിരിക്കുന്നത്. വാട്സാപ്പിലെ പുതിയ അപ്ഡേറ്റുമായി ബന്ധപ്പെട്ട് ധാരാളം വിമർശനങ്ങൾ ആഗോളതലത്തിൽ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വാട്ട്സ്ആപ്പ് പുതിയ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. എങ്കിലും വിമർശകർ ഉന്നയിക്കുന്ന പല ആശങ്കകൾക്കും കമ്പനി വ്യക്തത വരുത്തിയിട്ടില്ല.