Tech
Trending

‘ലോക്ക് ചാറ്റ്’ ഫീച്ചര്‍ പരീക്ഷിച്ച് വാട്‌സാപ്പ്

നിരന്തരം പുത്തൻ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. ഇപ്പോഴിതാ തങ്ങളുടെ ആന്‍ഡ്രോയിഡ് ബീറ്റ ആപ്പില്‍ ‘ലോക്ക് ചാറ്റ്’ എന്ന പേരില്‍ പുതിയൊരു ഫീച്ചര്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് വാട്‌സാപ്പ്. വാട്‌സാപ്പിലെ ചാറ്റുകള്‍ മറച്ചുവെക്കാന്‍ സഹായിക്കുന്ന സൗകര്യമാണ് ലോക്ക് ചാറ്റ്. വാട്‌സാപ്പിലെ സ്വകാര്യ ചാറ്റുകള്‍ മറ്റുള്ളവര്‍ കാണാതെ മറച്ചുവെക്കാന്‍ ഈ സൗകര്യം സഹായിക്കും. ലോക്ക് ചെയ്ത ചാറ്റുകള്‍ ഉപഭോക്താവിന്റെ ഫിംഗര്‍പ്രിന്റോ പാസ്‌കോഡോ ഉപയോഗിച്ച് മാത്രമേ തുറക്കാനാവൂ. ലോക്ക് ചെയ്യുന്ന ചാറ്റുകളിലെ മീഡിയാ ഫയലുകള്‍ ഗാലറിയിലേക്ക് ഓട്ടോമാറ്റിക് ആയി ശേഖരിക്കപ്പെടില്ല. വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റാണ് ഈ പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നുണ്ടെന്ന വിവരം പുറത്തുവിട്ടത്. വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഫീച്ചര്‍ ആയതിനാല്‍ ഇത് എന്നുമുതല്‍ എല്ലാ ഉപഭോക്താക്കള്‍ക്കുമായി ലഭ്യമാകുമെന്ന് പറയാനാവില്ല.

Related Articles

Back to top button