Tech
Trending

വാട്‌സാപ്പില്‍ പുതിയ സൗകര്യം എത്തുന്നു

വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പില്‍ പുതിയൊരു സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇനിമുതല്‍ ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് ആപ്പിന് പുറത്ത് പോവാതെ തന്നെ കോണ്‍ടാക്ട് എഡിറ്റ് ചെയ്യാന്‍ സാധിക്കും. നിലവില്‍ വാട്‌സാപ്പിന് എളുപ്പത്തില്‍ കോണ്‍ടാക്ട് ചേര്‍ക്കാനുള്ള ഷോര്‍ട്ട് കട്ട് ബട്ടനുണ്ട്. ഈ ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ നേരെ ഫോണിലെ ഡിഫോള്‍ട്ട് കോണ്‍ടാക്ട് ആപ്പിലേക്കാണ് പോവുക. എന്നാല്‍ പുതിയ അപ്‌ഡേറ്റ് അനുസരിച്ച് ആപ്പില്‍ നിന്ന് പുറത്ത് പോവാതെ തന്നെ കോണ്‍ടാക്ട് എഡിറ്റ് ചെയ്യാനും ചേര്‍ക്കാനും കഴിയും. കോണ്‍ടാക്ട് ലിസ്റ്റില്‍ ഇതിനായി പ്രത്യേകം ‘ന്യൂ കോണ്‍ടാക്ട്’ ബട്ടന്‍ ചേര്‍ത്തിട്ടുണ്ട്. ഇതില്‍ ആവസ്യമായ വിവരങ്ങള്‍ നല്‍കി കോണ്‍ടാക്റ്റ് സേവ് ചെയ്യാം. ഇപ്പോള്‍ വാട്‌സാപ്പ് ബീറ്റാ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഈ സൗകര്യം ലഭ്യമാണോ എന്ന് പരിശോധിക്കാവുന്നതാണ്.

Related Articles

Back to top button