
വാട്ട്സ് ആപ്പ്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് മെസെഞ്ചർ സേവനങ്ങൾ താത്കാലികമായി തടസ്സപ്പെട്ടു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സേവനങ്ങൾ തകരാറിലായത്. എന്നാൽ കുറച്ചു സമയത്തിനു ശേഷം സേവനങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വാട്ട്സ് ആപ്പും ഇൻസ്റ്റഗ്രാമും മെസെഞ്ചറും പ്രവർത്തിക്കുന്നില്ലെന്ന് പല ഉപഭോക്താക്കളും ട്വീറ്റ് ചെയ്തു.