Big B
Trending

വാട്സ്ആപ്പിനും ഫേസ്ബുക്കിനുമെതിരെ രംഗത്ത് വന്നിരിക്കുകയാണ് സിഎഐടി

വാട്ട്സ്ആപ്പിന് പുതിയ നിയമത്തിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുകയാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി). വാട്സാപ്പിലെ പുതിയ നയം നടപ്പിലാക്കരുതെന്ന് രാജ്യം ആവശ്യപ്പെടുകയോ വാട്സ്ആപ്പിനേയും ഫേസ്ബുക്കിനേയും രാജ്യത്ത് നിരോധിക്കുകയോ ചെയ്യണമെന്ന ആവശ്യവുമായി കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദിനെ സമീപിച്ചിരിക്കുകയാണ് സിഎഐടിയിപ്പോൾ.


വാട്സ്ആപ്പിനു നൽകിയിരിക്കുന്ന വിവരങ്ങൾ വാട്സാപ്പിൽ തന്നെ സുരക്ഷിതമായി നിലനിർത്തണമെന്നാണ് സിഎഐടി ആവശ്യപ്പെടുന്നത്. രാജ്യത്തിൻറെ സമ്പത്ത് ഘടനയുടെയും സാമൂഹികഘടനയുടെയും പോലും സുപ്രധാന ഘടകങ്ങളാക്കാൻ പാകത്തിലുള്ള ഡാറ്റാ ഇത്തരം കമ്പനികൾ കൈവശപ്പെടുത്തി കഴിഞ്ഞെന്നും ഇരു ആപ്പുകളിലുമുള്ള വിവരങ്ങൾ ഒരുമിപ്പിച്ചാൽ രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥയ്ക്കും സുരക്ഷയ്ക്കും ഭീഷണിയായി തീരുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഒപ്പം വാട്സാപ്പിന്റെ പുതിയ നയം ആളുകളുടെ സ്വകാര്യതയ്ക്കു മേലുള്ള കടന്നുകയറ്റമാണെന്നും അത് ഇന്ത്യൻ ഭരണഘടന അനുവദിച്ചു തന്നിരിക്കുന്ന മൗലികാവകാശങ്ങൾക്കുമേലുള്ള ലംഘനമാണെന്നും അതുകൊണ്ടുതന്നെ സർക്കാർ ഉടനടി ഇടപെടണമെന്നും സിഎഐടി ആവശ്യപ്പെടുന്നു.

Related Articles

Back to top button