Tech
Trending

സിനിമാ നിര്‍മാണ രംഗത്തേക്ക് ചുവടുവച്ച് വാട്‌സാപ്പ്

വാട്‌സാപ്പ് സിനിമാ നിര്‍മാണ രംഗത്തേക്ക് കടന്നുവന്നിരിക്കുകയാണ്. ആദ്യ നിര്‍മാണ സംരംഭമായ നയ്ജ ഒഡിസി എന്ന ഹ്രസ്വ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലും യൂട്യൂബിലും പുറത്തിറങ്ങാനിരിക്കുകയാണ്.ട്വിറ്ററിലൂടെയാണ് വാട്‌സാപ്പ് ഇക്കാര്യം അറിയിച്ചത്.ഒരു സോഷ്യല്‍ മെസേജിങ് പ്ലാറ്റ് ഫോം ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് കടക്കുന്ന ആദ്യ സംഭവമാണിത്. വാട്‌സാപ്പിന്റെ പ്രചാരണത്തിനൊരു വഴി എന്ന നിലയിലാവാം നയ്ജ ഒഡിസിയെ കാണുന്നത്. നൈജീരിയന്‍ ദമ്പതിമാര്‍ക്ക് ഗ്രീസില്‍ വെച്ച് ജനിച്ച ജിയാനിസ് അന്റെന്റ്‌കൊംപോ എന്ന എന്‍ബിഎ (നാഷണ്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍) കളിക്കാരന്റെ കഥയാണ് 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വ ചിത്രം പറയുന്നത്.നമ്മുടെ ബഹുമുഖ ജീവിതത്തെ ഉള്‍ക്കൊള്ളാന്‍ വാട്ട്സ്ആപ്പ് എങ്ങനെ സഹായിക്കുന്നുവെന്ന് പറയുന്ന കഥയാണ് നയ്ജ ഒഡീസി’. ബന്ധങ്ങള്‍, വ്യക്തിത്വം, പ്രതികൂല സാഹചര്യങ്ങള്‍ എന്നിവയില്‍ വഴിക്കാട്ടുന്നതിന്, ഏറ്റവും പ്രധാനപ്പെട്ടവരുമായി നിങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നിങ്ങളുടെ എല്ലാ വശങ്ങളെയും ഉള്‍ക്കൊള്ളാന്‍ നിങ്ങളെ വാട്‌സാപ്പ് പ്രാപ്തമാക്കുന്നുണ്ട്. കമ്പനി വക്താവ് പറഞ്ഞു.ബാസ്‌കറ്റ്‌ബോള്‍ ടീമായ മില്‍വോകീ ബക്‌സിന് വേണ്ടി 2021 ല്‍ ‘എന്‍ബിഎ ഓള്‍-സ്റ്റാര്‍ ഗെയിം എംവിപി’ എന്ന അംഗീകാരം അന്റെന്റ്‌കൊംപോയ്ക്ക് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങളായിരിക്കും ചിത്രത്തില്‍ ആവിഷ്‌കരിക്കുക.

Related Articles

Back to top button