Tech
Trending

OnePlus 9RT സ്മാർട്ട് ഫോൺ വിപണിയിലെത്തി

വൺപ്ലസ്സിന്റെ പുത്തൻ സ്മാർട്ട് ഫോൺ OnePlus 9RT വിപണിയിലവതരിപ്പിച്ചു. ഈ സ്മാർട്ട് ഫോണിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Snapdragon 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്.8 ജിബിയുടെ റാം 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 8 ജിബിയുടെ റാം 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 12 ജിബിയുടെ റാം 256 ജിബിയുടെ സ്റ്റോറേജുകളിലാണ് ഈ ഫോൺ എത്തുന്നത്.6.62 ഇഞ്ചിന്റെ AMOLED Full HD+ ഡിസ്‌പ്ലേയിലാണ് ഇതിലുള്ളത്.അതുപോലെ 120Hz റിഫ്രഷ് റേറ്റും കൂടാതെ HDR10+ സർട്ടിഫികേഷനും ഈ സ്മാർട്ട് ഫോണിൽ നൽകിയിരിക്കുന്നു..Gorilla Glass 5 പ്രൊട്ടക്ഷനും സ്മാർട്ട് ഫോണിൽ നൽകിയിട്ടുണ്ട് .Snapdragon 888 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .50 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 16 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സൽ ഡെപ്ത് പിൻ ക്യാമറകൾ എന്നിവയടങ്ങുന്ന 50 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളാണ് നൽകിയിരിക്കുന്നത് . കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും സ്മാർട്ട് ഫോണിലുണ്ട്. 8ജിബിയുടെ റാം 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് CNY 3,299 രൂപയും (ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 38,600 രൂപയ്ക്ക് അടുത്തുവരും ).8 ജിബിയുടെ റാം 256 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് CNY 3499 രൂപയും (~Rs 40,900) കൂടാതെ 12 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ എത്തിയ മോഡലുകൾക്ക് CNY 3799 (~Rs 44,000) രൂപയുമാണ് വില വരുന്നത്.

Related Articles

Back to top button