
പ്രധാന വെബ് ബ്രൗസറുകളെ ബാധിക്കുന്ന മാൽവെയർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. അഡ്രോസെക് എന്ന് നാമകരണം ചെയ്തിരിക്കുന്ന മാൽവെയറിന് ഉപഭോക്താക്കളുടെ സെർച്ച് റിസൾട്ടിലേക്ക് വ്യാജ പരസ്യങ്ങൾ തിരികി കയറ്റാനും വ്യക്തി വിവരങ്ങൾ ദുരുപയോഗം ചെയ്യാനും സാധിക്കും.

ഗൂഗിൾ ക്രോം, ഫയർഫോക്സ്, മൈക്രോസോഫ്റ്റിന്റെ വെബ് ബ്രൗസറായ എയ്ഡ്സ് തുടങ്ങിയ പ്രധാന വെബ് ബ്രൗസറുകളെല്ലാം ഇത് ബാധിക്കും. ഈ ബ്രൗസറുകളിൽ എല്ലാം മാറ്റം വരുത്താനും ഇതിനു സാധിക്കും.ഈ വർഷം മെയ് മുതൽ ഇത് പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിനകം തന്നെ 30000 ലേറെ ഉപകരണങ്ങളിൽ ഇത് കണ്ടെത്തിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് പുറത്തുവിട്ട ഭൂപടത്തിൽ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഈ മാൽവെയർ ആക്രമണം വ്യാപകമായി നടക്കുന്നത്. 159 ഓ അതിലധികമോ ഷുദ്ര ഡൊമെയ്നുകൾ വഴിയാണ് ഈ മാൽവെയർ വിതരണം ചെയ്യപ്പെടുന്നതെന്നും ഓരോ ഡൊമെയ്നും ശരാശരി 17300 വ്യത്യസ്ത യു ആർ എല്ലുകൾ ഹോസ്റ്റ് ചെയ്യുന്നുണ്ടെന്ന് മൈക്രോസോഫ്റ്റ് വിശദീകരിക്കുന്നു.ഈ ഡൊമെയ്നുകളിലെല്ലാം ലക്ഷകണക്കിന് പ്രത്യേക മാൽവെയർ സാമ്പിളുകളുണ്ട്. സാധാരണ ഇത്തരം ഭീഷണികളെ തടയുന്ന സുരക്ഷാസംവിധാനങ്ങളിലെ ഫിൽറ്ററുകളെ മറികടക്കാൻ ഈ മാൽവെയർ സാമ്പിളുകൾക്ക് സാധിക്കും. ഇത്തരം മാൽവെയർ അക്രമങ്ങൾ തടയുന്നതിനായി പരിചിതമല്ലാത്ത ഉറവിടങ്ങളിൽ നിന്ന് നിർദ്ദേശമാണ് മൈക്രോസോഫ്റ്റ് മുന്നോട്ട് വെക്കുന്നത്. മാൽവെയർ ബാധിച്ചിട്ടുണ്ടെന്ന് തോന്നുകയാണെങ്കിൽ ബ്രൗസർ അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യാൻ കമ്പനി നിർദ്ദേശിക്കുന്നു.