Big B
Trending

എസ്.ബി.ഐയുടെ ഓഹരികൾ റെക്കോഡ് കുതിപ്പ് രേഖപ്പെടുത്തി

രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവും പ്രമുഖ പൊതുമേഖല ബാങ്കുമായ എസ്.ബി.ഐയുടെ ഓഹരി വിലയില്‍ റെക്കോഡ് കുതിപ്പ്.607.70-622.70 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.തിങ്കളാഴ്ച മാത്രം ഓഹരി വില അഞ്ച് ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലെത്തി. എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ അറ്റാദായം ലഭിച്ചതാണ് ബാങ്കിന് നേട്ടമായത്. അതായത് ഒക്ടോബര്‍ പാദത്തില്‍ കമ്പനി നേടിയത് 13,264.62 കോടി രൂപ ലാഭം.2022ല്‍ ഇതുവരെ ബാങ്കിന്റെ ഓഹരി വിലയിലുണ്ടായ മുന്നേറ്റം 31ശതമാനമാണ്. ഉയര്‍ന്ന മൂല്യത്തിലാണ് ഓഹരി വിലയെങ്കിലും ഇനിയും കുതിക്കുമെന്നാണ് വിവിധ ബ്രോക്കിങ് ഹൗസുകളുടെ വിലയിരുത്തല്‍.ഓഹരി വില 715 രൂപയിലെത്തുമെന്നാണ് ആഗോള ബ്രോക്കിങ് കമ്പനിയായ മോര്‍ഗന്‍ സാറ്റാന്‍ലിയുടെ നിരീക്ഷണം. നിക്ഷേപ വളര്‍ച്ച, വായ്പാ-നിക്ഷേപ അനുപാതത്തിലെ മികവ് എന്നിവ ബാങ്കിന് നേട്ടമായതായി വിലയിരുത്തുന്നു. മികച്ച ആസ്തി നിലവാരവും ഭാവിയിലെ കുതിപ്പിന് അവസരമൊരുക്കുമെന്നാണ് ബ്രോക്കിങ് ഹൗസുകളുടെ നിഗമനം.

Related Articles

Back to top button