
സ്വീഡിഷ് ആഡംബര വാഹന നിർമ്മാതാക്കളായ വോൾവോയുടെ മൂന്നാം തലമുറ എസ്60 ഇന്ത്യൻ നിരത്തുകളിലെത്താൻ ഒരുങ്ങുന്നു. 2020 1 മാർച്ചോടെ വാഹനം ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം ഇതിൻറെ ബുക്കിംഗ് ജനുവരിയിൽ ആരംഭിക്കുമെന്നാണ് നിർമാതാക്കൾ നൽകുന്ന സൂചന.

മുൻതലമുറ വാഹനങ്ങളെക്കാൾ കൂടുതൽ മോടിപിടിപ്പിച്ചായിരിക്കും ഈ വാഹനമെത്തുക. തോർ ഹാമർ എൽ ഇ ഡി ഡി ആർ എല്ലായിരിക്കും വാഹനത്തിൻറെ മുൻവശത്തെ പ്രധാന പുതുമ. നാൽ 4761 എം എം നീളവും 2040 എംഎം വീതിയും 1431 എം എം ഉയരവും 2872 എംഎം വീൽ ബെയ്സിലുമായാണ് ഈ പുത്തൻ വാഹനം നിരത്തുകളിലെത്തുക. 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളായിരിക്കും ഇതിൽ നൽകുക. വോൾവോ സിഗ്നേച്ചർ ഗ്രില്ല്, എൽഇഡി ഹെഡ് ലാമ്പുകൾ, മസ്കുലാർ ഭാവമുള്ള ബംബർ, സി ഷേപ്പിലുള്ള ടൈയിൽ ലാമ്പ്, സ്പോർട്ടി ബംബർ തുടങ്ങിയ വാഹനത്തിൻറെ എക്സ്റ്റീരിയറിനെ സുന്ദരമാകും. രണ്ടാം തലമുറ മോഡലിലേതിനു സമാനമായ ടച്ച് സ്ക്രീൻ ഇൻഫടെൻമെൻറ് ഹെഡ് യൂണിറ്റ്, ഫോർ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിങ്, പനോരമിക് സൺ റൂഫ്, ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം തുടങ്ങിയ ഫീച്ചറുകളാണ് ഇന്റീരിയറിൽ നൽകിയിരിക്കുന്നത്. ഇനി മോഡൽ ഡീസൽ എൻജിൻ നൽകിയേക്കില്ലെന്നാണ് സൂചനകൾ. 2.0 ലിറ്റർ പെട്രോൾ എൻജിനായിരിക്കും ഇതിൽ നൽകുക. ഇത് 160 ബിഎച്ച്പി പവറും 300 എൻ എം ടോർക്കും സൃഷ്ടിക്കും.