Big B
Trending

രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ പലിശ കുറച്ചു

രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹൗസിംഗ് ഡെവലപ്മെൻറ് ഫിനാൻസ് കോർപ്പറേഷൻ (എച്ച്ഡിഎഫ്സി) എന്നീ സ്ഥാപനങ്ങൾ ഭവന വായ്പാ പലിശ കുറച്ചു. മാർച്ച് 4 മുതലാണ് പുതിയ നിരക്കുകൾ ബാധകമാവുക. രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാക്കളായ എസ്ബിഐയും നേരത്തെ പലിശ കുറച്ചിരുന്നു.


എച്ച്ഡിഎഫ്സി 5 ബേസിസ് പോയന്റിൻറെ കുറവാണ് വരുത്തിയത്. ഇതോടെ ഉയർന്ന ക്രെഡിറ്റ് സ്കോറുള്ളവർക്ക് 6.75 ശതമാനം പലിശയ്ക്ക് ഭവന വായ്പ ലഭിക്കും. കൊട്ടക് മഹീന്ദ്ര ബാങ്ക് 10 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയത് ഇതോടെ 6.65 ശതമാനം പലിശക്ക് ഉപഭോക്താക്കൾക്ക് വായ്പ ലഭിക്കും. വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കും കൊട്ടക് ബാങ്കിൻറേതാണ്.ഒപ്പം പുതുതായി വായ്പ എടുക്കുന്നവർക്കും നിലവിൽ വായ്പയെടുത്തവർക്കും പലിശ നിരക്കുകൾ കുറച്ചതിന്റെ ഗുണം ലഭിക്കുമെന്നാണ് പൊതുവായ വിലയിരുത്തൽ. എസ്ബിഐയും 10 ബേസിസ് പോയന്റാണ് കുറച്ചത്. ഈ മാസം അവസാനം വരെയാണ് ഈ പ്രത്യേക ഓഫർ ലഭിക്കുക. ഇതുപ്രകാരം മികച്ച സിബിൽ സ്കോറുള്ളവർക്ക് 6.70 ശതമാനം പലിശയ്ക്ക് എസ്ബിഐ ഭവന വായ്പകൾ നൽകും.

Related Articles

Back to top button