Auto
Trending

ടര്‍ബോ കരുത്തില്‍ തിളങ്ങാന്‍ ഫോക്‌സ്‌വാഗണ്‍ പോളോ കംഫോര്‍ട്ട്‌ലൈൻ

ഫോക്സ്വാഗൺ എന്ന ജർമൻ വാഹന നിർമാതാക്കൾക്ക് ഇന്ത്യയിൽ ഒരു അഡ്രസ് ഉണ്ടാക്കി നൽകിയ വാഹനമാണ് പോളോ എന്ന ഹാച്ച്ബാക്ക്.ഈ വാഹനത്തിന്റെ മറ്റൊരു വേരിയന്റിൽ കൂടി കരുത്തുറ്റ ടർബോ പെട്രോൾ എൻജിൻ നൽകുകയാണ് ഫോക്സ്വാഗൺ. പോളോയുടെ മിഡിൽ വേരിയന്റായ കംഫോർട്ട്ലൈൻ വകഭേദത്തിലാണ് ടർബോചാർജ്ഡ് പെട്രോൾ എൻജിൻ നൽകാനൊരുങ്ങുന്നത്.


1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 109 ബി.എച്ച്.പി. പവറും 175 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സായിരിക്കും ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുക. പോളോ കംഫോർട്ട്ലൈൻ ടർബോ എൻജിൻ പതിപ്പിന്റെ നോൺ മെറ്റാലിക് മോഡലിന് 7.41 ലക്ഷവും മെറ്റാലിക് മോഡലിന് 7.51 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില.കംഫോർട്ട്ലൈനിന് പുറമെ, ഉയർന്ന വകഭേദമായ ഹൈലൈൻ വേരിയന്റിലും ടർബോ എൻജിൻ കരുത്തേകുന്നുണ്ട്. ഈ മോഡലിലെ ടർബോ എൻജിനൊപ്പം മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളും ട്രാൻസ്മിഷൻ ഒരുക്കുന്നുണ്ട്. ഹൈലൈൻ ടർബോ മാനുവൽ പതിപ്പിന് 8.49 ലക്ഷം രൂപയും ഓട്ടോമാറ്റിക് പതിപ്പിന് 9.60 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. 6.16 ലക്ഷം രൂപ മുതൽ 9.99 ലക്ഷം രൂപ വരെയാണ് പോളോ നിരയുടെ എക്സ്ഷോറും വിലകൾ.ആകർഷകമായ രൂപഭംഗിയാണ് പോളോയെ യുവാക്കൾക്കിടയിൽ താരമാക്കിയത്. ചുവപ്പ് നിറത്തിലുള്ള പോളോയാണ് നിരത്തുകളിലെ താരം. ബ്ലാക്ക് ഫിനീഷിങ്ങിൽ ഹണി കോംമ്പ് ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള ഗ്രില്ലും എയർ ഡാമും, ബ്ലാക്ക് സ്മോഗ്ഡ് ആയിട്ടുള്ള വലിയ ഹെഡ്ലാമ്പ്, നീളത്തിലുള്ള ഫോഗ്ലാമ്പ്, 10 സ്പോക്ക് അലോയി വീലുകൾ, മികച്ച ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള റിയർ പ്രൊഫൈൽ എന്നിവയാണ് ഈ വാഹനത്തിന് ആരാധകരെ നേടി നൽകിയത്.ഉയർന്ന വകഭേദമായ ഹൈലൈനിൽ 6.5 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ലെതർ ആവരണമുള്ള സ്റ്റിയറിങ്ങ് വീലും ഗിയർ നോബും, ഓട്ടോ ഡിമ്മിങ്ങ് ഇൻസൈഡ് റിയർവ്യൂ മിറർ, റിയർ എ.സി. വെന്റ്, ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, പവർ ഫോർഡിങ്ങ് മിറർ, വിശാലമായ സീറ്റുകൾ, ആംറെസ്റ്റ് തുടങ്ങിയ ഫീച്ചറുകളാണ് ഇന്റീരിയറിനെ ആകർഷകമാക്കുന്നത്.

Related Articles

Back to top button