Big B
Trending

ഓർമ്മയായി ലക്ഷ്മി വിലാസ് ബാങ്ക്

94 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ലക്ഷ്മി വിലാസ് ബാങ്ക് ഇനിയില്ല. ഇന്നുമുതൽ മുതൽ ബാങ്കിൻറെ ശാഖകൾ ഡി ബി എസ് ബാങ്കിൻറെ ശാഖകളായി പ്രവർത്തനമാരംഭിക്കും. ബാങ്കിലെ അക്കൗണ്ടുടമകൾ ഡി ബി എസ് ബാങ്കിൻറെ ഉപഭോക്താക്കളായി മാറും. ഒപ്പം ബാങ്കിനുമേൽ ആർബിഐ ഏർപ്പെടുത്തിയ മൊറട്ടോറിയം പിൻവലിച്ചിട്ടുണ്ട്.ലക്ഷ്മി വിലാസ് ബാങ്കിനെ ഡി ബി എസ് ഇന്ത്യ ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെയാണ് പുതിയ നടപടി. ബാങ്കിൽ നിന്ന് നിക്ഷേപകർക്ക് പണം പിൻവലിക്കാനുള്ള നിയന്ത്രണവും നീക്കിയിട്ടുണ്ട്.


ലയന പദ്ധതിക്ക് അംഗീകാരം ലഭിച്ചതോടെ ബാങ്കിൻറെ ഓഹരികൾ, ഓഹരി വിപണിയിൽ നിന്ന് സ്വയം ഡിലീസ്റ്റ് ചെയ്യപ്പെടും. അതുകൊണ്ടുതന്നെ ബാങ്ക് ഓഹരികളിൽ നിക്ഷേപിച്ചിരുന്നവർക്ക് പണം പൂർണമായും നഷ്ടമാകും. ഇന്നലെ മുതൽ ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരികളുടെ വ്യാപാരം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് റദ്ദാക്കിയിട്ടുണ്ട്. സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം ബാങ്കിൽ 20,972 കോടിരൂപയുടെ നിക്ഷേപവും 16,622 കോടിയുടെ വായ്പകളുമാണുള്ളത്. 4,063 കോടി രൂപ കിട്ടാക്കടമായി മാറിയിട്ടുണ്ട്. ഒപ്പം ആർബിഐ മൊറട്ടോറിയം നിലനിന്ന ഒൻപത് ദിവസത്തിനുള്ളിൽ രക്ഷാപദ്ധതി പൂർത്തിയാക്കിയിട്ടുണ്ട്.

Related Articles

Back to top button