Auto
Trending

ഇന്ത്യയിലെ ടൈഗൂണ്‍ യൂറോപ്പില്‍ ടൈഗോ

എല്ലാ രാജ്യങ്ങളിലേയും നിരത്തുകളിൽ ശക്തമായി സാന്നിധ്യമാകാനുള്ള നീക്കത്തിലാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൺ. ഇന്ത്യക്ക് ടൈഗൂൺ സമ്മാനിച്ചതിന് സമാനമായി യൂറോപ്യൻ നിരത്തുകളിൽ ടൈഗോ എന്ന കൂപ്പെ-എസ്.യു.വി. മോഡൽ അവതരിപ്പിക്കുന്നതിനുള്ള തിരക്കിട്ട നീക്കത്തിലാണ് ഫോക്സ്വാഗൺ.അവതരണത്തിന് മുന്നോടിയായി ഈ വാഹനത്തെ കുറിച്ച് സൂചന നൽകുന്ന ഡിസൈൻ സ്കെച്ച് ഫോക്സ്വാഗൺ പുറത്തുവിട്ടു.


ഇന്ത്യയിൽ എത്തിയ ടൈഗൂൺ മോഡലുമായി ഡിസൈൻ ശൈലി പങ്കിട്ടാണ് ടൈഗോ എത്തുന്നത്. സൗത്ത് അമേരിക്കൽ വിപണികളിൽ ഫോക്സ്വാഗൺ എത്തിച്ച നിവോസ് കൂപ്പെ എസ്.യു.വിയെ അടിസ്ഥാനമാക്കിയാണ് ഈ മോഡൽ ഒരുങ്ങിയത്. ഫോക്സ്വാഗൺ വികസിപ്പിച്ചിട്ടുള്ള MQB AO പ്ലാറ്റ്ഫോമിലാണ് ടൈഗോ ഒരുങ്ങുന്നത്.ഇന്റീരിയറിന്റെ ഡിസൈൻ സ്കെച്ച് ഫോക്സ്വാഗൺ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, 10.25 ഇഞ്ച് വലിപ്പമുള്ള ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, 10 ഇഞ്ച് വലിപ്പമുള്ള ഫോക്സ്വഗൺ മൾട്ടിമീഡിയ എന്നിവ അകത്തളത്തിൽ നൽകും. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സംവിധാനങ്ങൾക്കൊപ്പം 10 ജി.ബി. ഇന്റേണൽ മെമ്മറിയും ഇൻഫോടെയ്ൻമെന്റിൽ നൽകുന്നുണ്ട്. ഇന്റർനെറ്റും വൈ-ഫൈ സംവിധാനവും ഇതിൽ നൽകുമെന്നാണ് സൂചന.എൽ.ഇ.ഡി. ഹെഡ്ലാമ്പ്, ഡേ ടൈം റണ്ണിങ്ങ് ലൈറ്റ്, എൽ.ഇ.ഡി. ഫ്ളാഷ് ലൈറ്റ് എന്നിവ അടിസ്ഥാന ഫീച്ചറായി നൽകും. എൽ.ഇ.ഡിയിൽ തീർത്തിരിക്കുന്ന ഫോഗ്ലാമ്പും ഡ്യുവൽ ടോൺ നിറത്തിലുള്ള ബമ്പർ, ഹണി കോംമ്പ് ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള ഗ്രില്ലും ഡി.ആർ.എല്ലിന് സമാന്തരമായി ഗ്രില്ലിൽ നൽകിയിട്ടുള്ള ക്രോമിയം ലൈനുമാണ് ടൈഗോയിലുള്ളത്.1.0 ലിറ്റർ ടി.എസ്.ഐ. പെട്രോൾ എൻജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 128 ബി.എച്ച്.പി. പവറും 200 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ആറ് എയർബാഗ്, ട്രാക്ഷൻ കൺട്രോൾ, സ്റ്റെബിലിറ്റി കൺട്രോൾ, ക്രൂയിസ് കൺട്രോൾ തുടങ്ങിയവ ഇതിലൊരുങ്ങും.

Related Articles

Back to top button