Tech
Trending

ഏയർടെലിന് പിന്നാലെ പ്രീപെയ്ഡ് റീചാർജ് നിരക്ക് വർധിപ്പിച്ച് വീ (Vi)

എയർടെൽ തങ്ങളുടെ പ്രീപെയ്ഡ് റീചാർജുകൾക്ക് 501 രൂപ വരെ കൂടുന്നതായി പ്രഖ്യാപിച്ച് ഒരു ദിവസം തികയുമ്പോഴേക്കും എതിരാളികളിൽ പ്രധാനിയായ വീയും (വൊഡാഫോൺ ഐഡിയ) തങ്ങളുടെ പ്രീപെയ്ഡ് റീചാർജുകൾ പരിഷ്കരിച്ചു.20 രൂപ മുതൽ 500 രൂപ വരെയാണ് വിവിധ പ്രീപെയ്ഡ് റീചാർജുകൾക്ക് ഈ മാസം 25 മുതൽ വീ ഉപഭോക്താക്കൾ അധികമായി നൽകേണ്ടി വരിക.79 രൂപയുടെ റീചാർജിനായി ഇനി വീ ഉപഭോക്താക്കൾ 99 രൂപ നൽകേണ്ടി വരും. ഏറ്റവും വിലക്കൂടുതലുള്ള റീചാർജ് ആയ 2399 രൂപയുടെ റീചാർജിന് ഇനി മുതൽ 2899 രൂപ ചിലവഴിക്കേണ്ടി വരും. 219 രൂപയ്ക്കും അതിനുമുകളിലുള്ള പ്രീപെയ്ഡ് വീ പ്ലാനുകൾക്ക് പരിധിയില്ലാത്ത ആനുകൂല്യങ്ങൾ ലഭിക്കും. ചില ഡാറ്റ ടോപ്പ്-അപ്പ് പ്ലാനുകളും വീ പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. വ്യവസായം നേരിടുന്ന സാമ്പത്തിക സമ്മർദ്ദം പരിഹരിക്കാൻ വേണ്ടിയാണ് വില വർദ്ധിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.2019നുശേഷം ഇതാദ്യമായാണ് രാജ്യത്ത് മൊബൈൽ സേവനദാതാക്കൾ നിരക്ക് വർധിപ്പിക്കുന്നത്.

Related Articles

Back to top button