Tech
Trending

ഡബിൾ ഡാറ്റ ഓഫർ പ്രഖ്യാപിച്ച് വോഡഫോൺ ഐഡിയ

വരിക്കാരെ പിടിച്ചുനിർത്താൻ ഡബിൾ ഡാറ്റ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയ. മറ്റൊരു ടെലികോം കമ്പനിയിൽ നൽകാത്ത ഓഫറാണ് വോഡഫോൺ ഐഡിയ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫർ കീഴിൽ ഉപഭോക്താവിന് നിലവിൽ ലഭിക്കുന്ന പ്രതിദിന ഡാറ്റാ ഇരട്ടിയായി ലഭിക്കും.

അതായത് പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കേണ്ട പ്ലാൻ ആക്ടിവേറ്റ് ചെയ്യുന്ന ഉപഭോക്താവിന് 3 ജിബി ഡാറ്റ പ്രതിദിനം ലഭിക്കും. ഈ പുതിയ ഓഫർ അൺലിമിറ്റഡ് പ്ലാനുകൾക്കു് മാത്രമാണുള്ളത്.299രൂപ, 449രൂപ, 699 രൂപ എന്നീ മൂന്നു പ്ലാനുകളിലായിരിക്കും ഡബിൾ ഡാറ്റ ഓഫർ ലഭിക്കുക. 299 രൂപ പ്ലാൻ ആക്ടിവേറ്റ് ചെയ്യുന്ന ഉപഭോക്താവിന് പ്രതിദിനം 2 ജിബി ഡാറ്റയ്ക്ക് പകരം 4 ജിബി ഡാറ്റ ലഭിക്കും. ഈ പ്ലാനിന് 28 ദിവസമായിരിക്കും കാലാവധി. സമാനമായി 449 രൂപ പ്ലാനിലും പ്രതിദിനം 2 ജിബിക്ക് പകരം 4ജിബി ഡാറ്റ ലഭിക്കും. ഈ പ്ലാനിന് 56 ദിവസമായിരിക്കും കാലാവധി. 699 രൂപ പ്രീപെയ്ഡ് പ്ലാനിലും 4 ജിബി ഡാറ്റ പ്രതിദിനം ലഭിക്കും. 84 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. ഈ ഡബിൾ ഡാറ്റ ഓഫറിലൂടെ ജിയോ, എയർടെൽ തുടങ്ങിയ ടെലികോം കമ്പനികളുടെ പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നതിനേക്കാൾ കൂടുതൽ ഡാറ്റയാണ് വോഡഫോൺ ഐഡിയ നൽകുന്നത്.

Related Articles

Back to top button