
വിദ്യാർഥികളുടെ പഠനത്തിനും ജോലിക്കുമെല്ലാം കൂടുതൽ ഡാറ്റ ആവശ്യമാണ്. കൂടാതെ ഒടിടി, മറ്റ് ഇൻറർനെറ്റ് സേവനങ്ങൾ എന്നിവയുടെ രാത്രികാല ഉപയോഗം കുതിച്ചുയരുകയുമാണ്. ഈ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അധിക ചെലവില്ലാതെ, നിയന്ത്രണങ്ങളില്ലാത്ത, പരിധികളില്ലാത്ത ഫ്രീ അതിവേഗ നൈറ്റ് ടൈം ഡാറ്റ അവതരിപ്പിച്ചിരിക്കുകയാണ് വി. 249 രൂപ മുതൽ മുകളിലേക്കുള്ള അൺലിമിറ്റഡ് റീചാർജുകളിലാണ് വി പ്രിപെയ്ഡ് ഉപഭോക്താക്കൾക്ക് രാത്രി 12 മുതൽ രാവിലെ ആറുമണി വരെ ഈ ആനുകൂല്യം ലഭ്യമാകുന്നത്.

249 രൂപ മുതലുള്ള അൺലിമിറ്റഡ് ഡെയിലി ഡാറ്റാ പായ്ക്കുകളിൽ വി ഉപഭോക്താക്കൾക്ക് വാരാന്ത്യ ഡാറ്റ റോൾ ഓവർ ആനുകൂല്യം കൂടി ലഭിക്കുന്നതാണ് രാത്രിയിലെ പരിധിയില്ലാത്ത ഉപയോഗം. ഓരോ ദിവസവും തങ്ങളുടെ പരിധിയിൽ ഉപയോഗിച്ചിട്ടില്ലാത്ത ഡാറ്റാ വാരാന്ത്യത്തിൽ ഉപയോഗിക്കാനും അവസരം ലഭിക്കും. ഇത്തരത്തിൽ ഇരട്ട ആനുകൂല്യം ലഭിക്കുന്നത് അൺലിമിറ്റഡ് ഉപഭോക്താക്കൾക്ക് അധിക മൂല്യം നൽകുന്നു. വി നെറ്റ്വർക്കിൽ ഉപഭോക്താക്കൾ ഉറച്ചു നിൽക്കുന്നത് ഉറപ്പാക്കാനും പുതിയ ഉപഭോക്താക്കളെ എത്തിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.