Tech
Trending

സൂപ്പര്‍ റെസലൂഷന്‍ മോഡുമായി അഡോബി

മുൻനിര ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌വെയറായ ഫോട്ടോഷോപ്പിന്റെ പുതിയ വേര്‍ഷനുകളിലെ സൂപ്പര്‍ റെസലൂഷന്‍ മോഡ് ഉപഭോക്താക്കളെ അദ്ഭുതപ്പെട്ടുത്തുന്നു.ഇമേജ് അപ്‌സ്‌കെയിലിങ് എന്നറിയപ്പെടുന്ന ഈ ഫീച്ചര്‍ നേരത്തെ തന്നെ പല ആപ്പുകളും നല്‍കുന്നുണ്ട്. എന്നാൽ, ഫോട്ടോഷോപ്പിനൊപ്പമുള്ള അഡോബി ക്യാമറാ റോ അഥവാ എസിആറിന്റെ ഏറ്റവും പുതിയ പതിപ്പില്‍ വരുന്നത് ആദ്യമായാണ്.സൂപ്പര്‍ റെസലൂഷന്‍ എന്നാണ് പുതിയ ഫീച്ചറിനു നല്‍കിയിരിക്കുന്ന പേര്.


മെഷീന്‍ ലേണിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ പ്രയോജനപ്പെടുത്തിയാണ് പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ചിത്രത്തിന്റെ റെസലൂഷന്‍ നാലുമടങ്ങായാണ് വര്‍ധിപ്പിക്കുന്നത്. അതായത് 12 എംപി ചിത്രങ്ങള്‍ 48 എംപിയാക്കാം. കൂടാതെ ചിത്രത്തിന്റെ വ്യക്തത വര്‍ധിക്കുകയും ചെയ്യുന്നുണ്ട്.ഒരു വര്‍ഷം മുൻപ് മുതലുള്ള അഡോബി ക്യാമറാ റോയില്‍ ലഭ്യമായിരുന്ന എന്‍ഹാന്‍സ് ഡീറ്റെയിൽസ് എന്ന ഫീച്ചറിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഈ മാസം അഡോബി പുറത്തിറക്കിയിരിക്കുന്നത്. പല ഇമേജ് അപ്‌സ്‌കെയിലിങ് ആപ്പുകളും പഴയ ടെക്‌നോളജി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അവ വഴി ചിത്രങ്ങളുടെ റെസലൂഷന്‍ വര്‍ധിപ്പിച്ചാല്‍ വെറുതെ ഫയല്‍ സൈസ് കൂടുമെന്നതല്ലാതെ കാര്യമായ ഗുണമൊന്നും ലഭിക്കാറില്ല. കൂടാതെ പലപ്പോഴും ഫോട്ടോ അവ്യക്തമാകുന്നതും കാണാം. ഇതെല്ലാമാണ് ഫോട്ടോഷോപ് ഒറ്റയടിക്ക് അട്ടമിറിച്ചിരിക്കുന്നതെന്ന് അഡോബിയുടെ ഉദ്യോഗസ്ഥനായ എറിക് ചാന്‍ അറിയിച്ചു.അഡോബിയുടെ മറ്റൊരു ജനപ്രിയ സോഫ്റ്റ്‌വെയറായ ലൈറ്റ്‌റൂമിലും ഈ ഫീച്ചര്‍ താമസിയാതെ അവതരിപ്പിച്ചേക്കും.

Related Articles

Back to top button