
ഉപഭോക്താക്കൾക്ക് അനുയോജ്യമായതും താങ്ങാനാവുന്നതുമായ മികച്ച റീചാർജ് പ്ലാനുകൾ ലഭ്യമാക്കുന്ന ടെലികോം സേവനദാതാവാണ് വോഡഫോൺ ഐഡിയ .കൊവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ അടുത്തിടെ വി പുതിയ റീചാർജ് പ്ലാൻ അവതരിപ്പിച്ചിരുന്നു. 2.67 രൂപയ്ക്ക് ഒരു ജിബി ഡാറ്റയാണ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഒപ്പം വീക്കെൻഡ് ഡാറ്റ റോൾഓവർ, ബിംഗ് ഓൾ നൈറ്റ് എന്നിവയും പ്ലാനിൽ ലഭ്യമാണ്.

വി അടിത്തിടെ പുറത്തിറക്കി റീചാർജ് പ്ലാൻ ആണ് 801 രൂപയുടേത്. 84 ദിവസം കാലാവധിയുള്ള പ്ലാൻ പ്രതിദിനം 3 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. 84 ദിവസംകൊണ്ട് ഉപയോക്താക്കൾക്ക് മൊത്തം 252 ജിബി ഡാറ്റ ലഭിക്കും. ഇതുകൂടാതെ 48 ജിബി ഡാറ്റ അധിക ബോണസായും ലഭിക്കും. ഡാറ്റ ആനുകൂല്യങ്ങൾക്ക് പുറമെ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, ഒരുവർഷം ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി, വി മൂവീസ് ആൻഡ് ടിവിയിലേക്ക് സൗജന്യ ആക്സസ് എന്നിവയും പ്ലാൻിൽ ലഭിക്കും.ഇതുകൂടാതെ വീക്കെൻഡ് ഡാറ്റ റോൾഓവർ, ബിംഗ് ഓൾ നൈറ്റ് എന്നീ ഓഫറും പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.