Tech
Trending

വോഡഫോൺ ഐഡിയയ്ക്ക് 23 ലക്ഷം വരിക്കാരെ നഷ്‌ടപ്പെട്ടു

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ജനുവരിയിലെ ടെലികോം വരിക്കാരുടെ പുതുക്കിയ കണക്കുകൾ പുറത്തുവിട്ടു. ജനുവരിയിൽ വോഡഫോൺ ഐഡിയയ്ക്ക് 23 ലക്ഷം വയർലെസ് ഉപയോക്താക്കളെ നഷ്ടപ്പെട്ടതായാണ് പുതിയ ഡേറ്റ കാണിക്കുന്നത്. നേരത്തെ വന്ന റിപ്പോർട്ടിൽ ജനുവരിയിൽ വോഡഫോൺ ഐഡിയ 17 ലക്ഷം പുതിയ വരിക്കാരെ സ്വന്തമാക്കി എന്നായിരുന്നു. ടെലികോം കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് റിപ്പോർട്ട് തെറ്റാൻ കാരണമെന്ന് ട്രായ് പറഞ്ഞു.


വോഡഫോൺ ഐഡിയ ലിമിറ്റഡ് മാർച്ച് 18 ന് ട്രായിക്ക് അയച്ച റിപ്പോർട്ടിൽ ജനുവരി മാസത്തിൽ ഉത്തർപ്രദേശിലെ (പടിഞ്ഞാറ്) വരിക്കാരുടെ ഡേറ്റയിലാണ് പിശക് സംഭവിച്ചതെന്ന് പറയുന്നുണ്ട്. മാർച്ച് 17 നാണ് ട്രായിയുടെ ആദ്യ റിപ്പോർട്ട് പുറത്തുവന്നത്.പുതുക്കിയ കണക്കുകൾ പ്രകാരം ജനുവരി മാസത്തിൽ വോഡഫോൺ ഐഡിയയ്ക്ക് 23 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടപ്പോൾ എയർടെലിന് 59 ലക്ഷവും റിലയൻസ് ജിയോയ്ക്ക് 20 ലക്ഷം ഉപയോക്താക്കളെയും ലഭിച്ചു. ഈ മാസം ആദ്യം പുറത്തിറക്കിയ ട്രായ് ഡേറ്റ പ്രകാരം, വോഡഫോൺ ഐഡിയ ജനുവരിയിൽ 17 ലക്ഷം വയർലെസ് വരിക്കാരെ ചേർത്തു എന്നായിരുന്നു. 14 മാസത്തിനിടെ ഒരിക്കൽ പോലും വോഡഫോൺ ഐഡിയയ്ക്ക് പുതിയ വരിക്കാരെ ചേർക്കാൻ കഴിഞ്ഞിട്ടില്ല.

Related Articles

Back to top button