Tech
Trending

വിവോ വൈ75എസ് 5ജി പുറത്തിറങ്ങി

വിവോ വൈ75എസ് 5ജി (Vivo Y75s 5G) ചൈനയിൽ അവതരിപ്പിച്ചു.വിവോ വൈ75എസ് 5ജിയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 1,899 യുവാൻ (ഏകദേശം 22,000 രൂപ) ആണ് വില. അതേസമയം, 12ജിബി റാം + 256 ജിബി മോഡലിന് 2,199 യുവാനും (ഏകദേശം 25,000 രൂപ) വില നൽകണം.കറുപ്പ്, ഗ്രേഡിയന്റ് കളർ ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്.മാലി-ജി57 ജിപിയുമായി ജോടിയാക്കിയ ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 700 ആണ് പ്രോസസർ. ഇത് 12 ജിബി വരെ LPPDR4x റാമും 256 ജിബി UFS 2.2 സ്റ്റോറേജുമായാണ് വരുന്നത്.

വിവോ വൈ75എസ് 5ജിയ്ക്ക് 60Hz റിഫ്രഷ് റേറ്റുള്ള 6.58 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080×2,408 പിക്‌സൽ) എൽസിഡി സ്‌ക്രീനുണ്ട്.വിവോ വൈ75എസ് 5ജിയില്‍ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ്. 64 മെഗാപിക്സൽ ആണ് പ്രൈമറി ക്യാമറ. 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറുമാണ് മറ്റ് രണ്ട് ക്യാമറകൾ.മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് ഓഷ്യനിലാണ് സ്മാർട് ഫോൺ പ്രവർത്തിക്കുന്നത്. ഇത് ഫേസ്‌വേക്ക് ഫേഷ്യൽ റെക്കഗ്നിഷനോട് കൂടിയാണ് വരുന്നത്. കൂടാതെ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുമുണ്ട്.18W ഫ്ലാഷ് ചാർജ് പിന്തുണയുള്ള 5,000 എംഎഎച്ചാണ് ബാറ്ററി.

Related Articles

Back to top button