Tech
Trending

വിവോ വൈ78 പ്ലസ് വിപണിയിലേക്ക് എത്തുന്നു

വിവോയുടെ പുതിയ ഹാൻഡ്സെറ്റ് വിവോ വൈ78 പ്ലസ് ( Vivo Y78+) ചൈനയിൽ അവതരിപ്പിച്ചു. മൂന്ന് കളർ വേരിയന്റുകളിലാണ് വിവോ വൈ78 പ്ലസ് വിൽക്കുക. അസൂർ, വാം സൺ ഗോൾഡ്, മൂൺ ഷാഡോ ബ്ലാക്ക് എന്നീ നിറങ്ങളിൽ ഹാൻഡ്‌സെറ്റ് ലഭ്യമാണ്. വിവോ വൈ78 പ്ലസ് 8ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 1,599 യുവാൻ (ഏകദേശം 19,000 രൂപ) ആണ്. 8ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് യഥാക്രമം 1,799 യുവാൻ (ഏകദേശം 21,300 രൂപ), 1,999 യുവാൻ (ഏകദേശം 23,700 രൂപ) എന്നിങ്ങനെയാണ് വില. വിവോ വൈ78 പ്ലസ് 5ജിയിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് (1,080 x 2,400 പിക്സലുകൾ) അമോലെഡ് ഡിസ്പ്ലേയാണുള്ളത്. ഡിസ്‌പ്ലേയ്ക്ക് 1300 നിറ്റ്‌ വരെ പരമാവധി ബ്രൈറ്റ്നസുമുണ്ട്. ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 695 ആണ് പ്രോസസർ. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 3 ലാണ് ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്. വിവോ വൈ78 പ്ലസിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ 50 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറ സജ്ജീകരിച്ചിരിക്കുന്നു. 2 മെഗാപിക്സൽ സെൻസറും ഇതോടൊപ്പമുണ്ട്. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി 8 മെഗാപിക്‌സലിന്റേതാണ് സെൽഫി ക്യാമറ. 44W ഫ്ലാഷ് ചാർജ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

Related Articles

Back to top button