
മുൻനിര സ്മാർട്ട്ഫോൺ വിതരണക്കാരായ വിപ്രോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ വിവോ വൈ 31 ഇന്ത്യയിലവതരിപ്പിച്ചു. കമ്പനിയുടെ ഏറ്റവും പുതിയ താങ്ങാവുന്ന വിലയിലുള്ള മികച്ച ഫീച്ചറുകള്ള ഫോണാണിത്. വിവോ ഇന്ത്യ ഇ-സ്റ്റോർ, ആമസോൺ, ഫ്ലിപ്കാർട്ട്, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഫോണിൻറെ 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 16,490 രൂപയാണ് വില.

6.58 ഇഞ്ച് എഫ് എച്ച് ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 662 എസ്ഒസി പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. ഇതിനുപുറമേ ആൻഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയുള്ള ഫൻടച്ച് ഒഎസ് 11 ഉം ഫോണിലുണ്ട്. 48 മെഗാപിക്സൽ എഐ ട്രിപ്പിൾ റിയൽ ക്യാമറ സജ്ജീകരണമാണ് ഫോണിൻറെ പ്രധാന പ്രത്യേകത. ഒപ്പം 2 മെഗാപിക്സൽ ബൊക്കെ ക്യാമറയുമുണ്ട്. പിൻക്യാമറയ്ക്കായി ഒരു സൂപ്പർ നൈറ്റ് മോഡും നൽകിയിരിക്കുന്നു. ഇതിനുപുറമേ പിൻ ക്യാമറയിൽ ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ സാങ്കേതികവിദ്യയും ഉപയോഗിച്ചിട്ടുണ്ട്. സെൽഫികൾക്കും വീഡിയോകളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 5000 എംഎച്ച് ബാറ്ററി പായ്ക്കാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഇത് 18W ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്നു.