
മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് വിവോയുടെ പുതിയ ഹാൻഡ്സെറ്റുകൾ പുറത്തിറങ്ങി. വിവോ എക്സ്90, വിവോ എക്സ്90 പ്രോ, വിവോ എക്സ്90 പ്രോ+ (Vivo X90, Vivo X90 Pro, Vivo X90 Pro+) എന്നിവ ചൈനയിലാണ് അവതരിപ്പിച്ചത്. വിവോ എക്സ്90 ന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 3,699 യുവാൻ (ഏകദേശം 42,000 രൂപ) ആണ് വില. 8 ജിബി റാം +256 ജിബി സ്റ്റോറേജ് മോഡലിന് 3,999 യുവാനും (ഏകദേശം 45,000 രൂപ), 12 ജിബി റാം +256 ജിബി സ്റ്റോറേജ് വേരിയന്റിന് 4,499 യുവാനും (ഏകദേശം 51,000 രൂപ) ആണ് വില. 12 ജിബി റാം + 512 ജിബി സ്റ്റോറേജുള്ള ഉയർന്ന മോഡലിന് 4,999 യുവാനും (ഏകദേശം 57,000 രൂപ) വില നൽകണം.വിവോ എക്സ്90 പ്രോയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 4,999 യുവാൻ (ഏകദേശം 57,000 രൂപ) ആണ് വില. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 5,499 യുവാനുമാണ് (ഏകദേശം 62,000 രൂപ) വില.അതേസമയം ഏറ്റവും ഉയർന്ന മോഡലായ 12 ജിബി റാം +512 ജിബി സ്റ്റോറേജ് മോഡലിന് 5,999 യുവാനും (ഏകദേശം 68,000 രൂപ) വില നൽകണം. വിവോ എക്സ്90 പ്രോ പ്ലസിന്റെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 6,499 യുവാനും (ഏകദേശം 74,000 രൂപ), 12ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയന്റിന് 6,999 യുവാനുമാണ് (ഏകദേശം 80,000 രൂപ) വില.
വിവോ എക്സ്90
വിവോ എക്സ്90 ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഒറിജൻഒഎസ് 3ലാണ് പ്രവർത്തിക്കുന്നത്. 20:09 ആസ്പെക്റ്റ് റേഷ്യോ, 93.53 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോ ഫീച്ചറുകളുള്ള 6.78-ഇഞ്ച് അമോലെഡ് (1,260x 2,800 പിക്‌സൽ) ഡിസ്‌പ്ലേയാണ് അവതരിപ്പിക്കുന്നത്.ഒക്ടാ-കോർ 4എൻഎം മീഡിയടെക് ഡൈമെൻസിറ്റി 9200 ആണ് പ്രോസസർ.50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തില്‍ 12 മെഗാപിക്സൽ 50 എംഎം പോർട്രെയ്റ്റ് ക്യാമറ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ എന്നിവയും ഉണ്ട്. 32 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. പുതിയ സീരീസിലെ മൂന്ന് മോഡലുകളും ഇമേജ് പ്രോസസ്സിങ് കൈകാര്യം ചെയ്യുന്നതിനായി വിവോ വി2 ചിപ്പ് പായ്ക്ക് ചെയ്യുന്നുണ്ട്.120W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 4,810 എംഎഎച്ച് ആണ് ബാറ്ററി. ഒറ്റ ചാർജിൽ 22 ദിവസം വരെ സ്റ്റാൻഡ്‌ബൈ ടൈം ഈ ബാറ്ററി നൽകുമെന്ന് പറയപ്പെടുന്നു.
വിവോ എക്സ്90 പ്രോ
വിവോ എക്സ് 90ലെ അതേ സിം, സോഫ്‌റ്റ്‌വെയർ, ഡിസ്‌പ്ലേ സ്‌പെസിഫിക്കേഷനുകൾ എന്നിവയാണ് വിവോ എക്‌സ്90 പ്രോയിലും ഉള്ളത്. 50 മെഗാപിക്സൽ മെയിൻ സെൻസറും 50 മെഗാപിക്സൽ സെക്കൻഡറി സെൻസറും 12 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറും ഉള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ എക്സ് 90 പ്രോയ്ക്കുള്ളത്. 32 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.120W ഫാസ്റ്റ് ചാർജിങ് ശേഷിയും 50W വയർലെസ് ചാർജിങ് പിന്തുണയുമുള്ള 4,870 എംഎഎച്ച് ആണ് ബാറ്ററി. ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ വഴി എട്ട് മിനിറ്റിനുള്ളിൽ ബാറ്ററി പൂജ്യത്തിൽ നിന്ന് 50 ശതമാനം വരെ നിറയ്ക്കാമെന്ന് പറയപ്പെടുന്നു.
വിവോ എക്സ്90 പ്രോ+
വിവോ എക്സ്90 പ്രോ പ്ലസ് ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 3ൽ പ്രവർത്തിക്കുന്നു. 6.78-ഇഞ്ച് 2K (1,440, 3,200 പിക്സലുകൾ) ഇ6 അമോലെഡ് ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റും ഉണ്ട്. പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ആണ് പ്രോസസർ. 12ജിബി LPDDR5X ആണ് റാം. 50 മെഗാപിക്‌സൽ സൈസ് 1 ഇഞ്ച് സെൻസർ, 50 മെഗാപിക്‌സൽ സൈസ് 1 ഇഞ്ച് സെൻസർ, 50 മെഗാപിക്‌സൽ സോണി IMX758 സെൻസർ, 48 മെഗാപിക്‌സൽ അൾട്രാ വൈഡ് സെൻസർ, 64 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ യൂണിറ്റാണ് വിവോ എക്സ്90 പ്രോ പ്ലസ് അവതരിപ്പിക്കുന്നത്. 32 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.80W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,700 എംഎഎച്ച് ബാറ്ററിയാണ് വിവോ എക്സ്90 പ്രോ പ്ലസ് പാക്ക് ചെയ്തിരിക്കുന്നത്.