
വിവോ വാച്ച് സെപ്റ്റംബർ 22 വിപണിയിലെത്തുമെന്ന് കമ്പനി സ്ഥിരീകരച്ചു. സ്മാർട്ട് വാച്ച് അവതരണത്തിന്റെ സംഷിപ്ത വിവരങ്ങൾ അടങ്ങുന്ന അടികുറിപ്പിനൊപ്പം വെയ്ബോയിൽ പോസ്റ്റ് ചെയ്ത ടീസറിലൂടെയാണ് വിവോ ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചത്. വിവോ വാച്ചിനെ കുറിച്ചുള്ള വിശദാംശങ്ങൾ മുൻപ് പലതവണ ചോർന്നിരുന്നു.
ചൈനീസ് മൈക്രോബ്ലോഗിങ് സൈറ്റായ വെയ്ബോയിൽ പ്രസിദ്ധീകരിച്ച വിവോ വാച്ചിന്റെ ടീസർ രണ്ട് ഫിസിക്കൽ ബട്ടണുകളുള്ള ഒരു റൗണ്ട് ഡയലിംഗ് സൂചന നൽകുന്നു. ഈ വാച്ച് സെപ്റ്റംബർ 22 വൈകുന്നേരം 7.30ന് സിഎസ്ടി ഏഷ്യയിൽ സമാരംഭിക്കും. സ്മാർട്ട് വാച്ച് ചൈനയിൽ സിഎൻഐ 1,000 ( ഏകദേശം 10, 760 രൂപ) വിലയുണ്ട്. 24മണിക്കൂർ ഹാർട്ട് ബീറ്റ് മോണിറ്ററുമായി 18 ദിവസത്തെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നതാണ് വിവോ വാച്ച്.

ഓറഞ്ച്, കറുപ്പ്, ബ്രൗൺ ജൂൺ എന്നീ നിറങ്ങളിലാകും വാച്ച് വിപണിയിലെത്തുക. ലെതർ, സിലിക്കൺ സ്ട്രാപ്പ് ഓപ്ഷനുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് വ്യത്യസ്ത വാച്ച് ഫ്രെയിമുകളുമുണ്ടായിരിക്കും. ഒപ്പം വിവോ വാച്ചിന്അമോലെഡ് ഡിസ്പ്ലേ, ഒരു റൗണ്ട് ഡയൽ, വശങ്ങളിൽ 2 ഫിസിക്കൽ ബട്ടണുകൾ, ഡയലിൻറെ വശങ്ങളിൽ ഒരു സിൽവർ ബെസൽ എന്നിവയുണ്ടായിരിക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. ധരിക്കാവുന്ന 42 എംഎം, 46 എംഎം ഡയൽ വലുപ്പങ്ങളിൽ ഇത് ലഭ്യമാകും. കൂടാതെ ഇതിന് സ്റ്റെയിൻലെസ് സ്റ്റീൽ ബോഡിയുമുണ്ട്.