
വിവോയുടെ സൂപ്പർ സ്ലിം സ്മാർട്ട്ഫോണായ വി20 പ്രൊ 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സൺസെറ്റ് മെലഡി, മിഡ്നൈറ്റ് ജാസ് എന്നീ രണ്ട് നിറങ്ങളിൽ വിപണിയിലെത്തുന്ന ഫോണിന് 29,999 രൂപയാണ് വില. ഏറ്റവും കനംകുറഞ്ഞ 5ജി ഫോണാണിത്.

മുൻനിര ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലൂടെയാണ് വിവോ വി20 പ്രൊ 5ജി വിൽപ്പനക്കെത്തുന്നത്. ഡ്യുവൽ ഫ്രണ്ട് ക്യാമറയാണ് ഇതിലെ പ്രധാന സവിശേഷത. ഇതിൽ 44 എംപി ഐ ഓട്ടോഫോക്കസ് പ്രധാന ക്യാമറയും 8 എംപി സൂപ്പർ വൈഡ് ആംഗിൾ ക്യാമറയും ഉൾപ്പെടുന്നു. ഈ ഡ്യുവൽ ഫ്രണ്ട് ക്യാമറയിൽ ഡബിൾ എക്സ്പോഷർ സൗകര്യമുണ്ട്.ഒപ്പം 60എഫ്പിഎസിൽ 4 കെ സെൽഫി വീഡിയോ പകർത്താനും സാധിക്കും. ഫോണിലെ ട്രിപ്പിൾ റിയൽ ക്യാമറ സജ്ജീകരണത്തിൽ 64 എംപി, 8 എംപി, 2 എംപി സെൻസറുകളാണുള്ളത്. ക്വാൽകോം 765 5ജി പ്രൊഫസർ ശക്തി പകർന്ന ഫോണിൽ 4000 എംഎഎച്ച് ബാറ്ററിയാണ് പാക്ക് ചെയ്തിരിക്കുന്നത്. 33 വാട്ട് വിവോ ഫാസ്റ്റ് ചാർജിങ് സങ്കേതിക വിദ്യയും ഇതിൽ നൽകിയിട്ടുണ്ട്.