Auto
Trending

ഹോണ്ട എലിവേറ്റ് ജൂണ്‍ ആറിന് എത്തും

ഇന്ത്യൻ കോംപാക്ട് എസ്.യു.വി. ശ്രേണയിലേക്ക് ഹോണ്ടയും ചുവടുവയ്ക്കുകയാണ്. ഈ ശ്രേണിയിലേക്ക് ഹോണ്ട എത്തിക്കുന്ന എലിവേറ്റ് എന്ന വാഹനം ജൂണ്‍ ആറിന് അവതരിപ്പിക്കും. കഴിഞ്ഞ ദിവസം പേര് പ്രഖ്യാപിച്ച ഈ വാഹനത്തിന്റെ പുതിയ ടീസര്‍ ചിത്രവും പുറത്തുവിട്ടിരിക്കുകയാണ് ഹോണ്ട കാര്‍സ് ഇന്ത്യ. വാഹനത്തിന്റെ റൂഫും വശങ്ങളും വെളിപ്പെടുത്തിയുള്ള ചിത്രമാണ് ഹോണ്ട സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. വാഹനത്തില്‍ സ്റ്റാന്റേഡ് ഫീച്ചറായി തന്നെ സണ്‍റൂഫ് നല്‍കുന്നുണ്ടെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. സില്‍വര്‍ ഫിനീഷിങ്ങില്‍ ഒരുങ്ങിയിട്ടുള്ള റൂഫ് റെയില്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, എന്നിവയും ഈ വാഹനത്തിലുണ്ട്. എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ലൈറ്റും ടീസര്‍ ചിത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. കമ്പനിയുടെ ഇക്കോ ഗ്ലോബല്‍ ഡിസൈന്‍ ലാഗ്വേജ് അനുസരിച്ചാണ് ഇത് ഒരുക്കിയിരിക്കുന്നത്. വലിയ ഹെക്‌സഗൊണല്‍ ഗ്രില്ല്, റാപ്പ് എറൗണ്ട് ഹെഡ്‌ലാമ്പുകള്‍, ക്യാറക്ടര്‍ ലൈനുകള്‍ നല്‍കിയുള്ള വശങ്ങള്‍, ആകര്‍ഷകമായ റിയര്‍ പ്രൊഫൈല്‍ എന്നിവ ഇതില്‍ പ്രതീക്ഷിക്കാം. ഫീച്ചര്‍ സമ്പന്നമായിരിക്കും എലിവേറ്റിന്റെ അകത്തളം. ഹോണ്ടയുടെ പുതുതലമുറ സിറ്റിയില്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഫീച്ചറുകളായിരിക്കും ഇതില്‍ നല്‍കുക. അഞ്ചാം തലമുറ സിറ്റിയില്‍ നല്‍കിയിട്ടുള്ള 121 ബി.എച്ച്.പി. പവര്‍ നല്‍കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും, 1.5 പെട്രോള്‍ എന്‍ജിനൊപ്പം സ്‌ട്രോങ്ങ് ഹൈബ്രിഡ് സംവിധാനവും ഇതില്‍ ഒരുങ്ങും.

Related Articles

Back to top button