Big B
Trending

വിജയ് മല്യയുടെ ഫ്രാൻസിലെ 14.35 കോടിയുടെ ആസ്തികൾ ഇഡി പിടിച്ചെടുത്തു

വിജയ് മല്യയുടെ ഫ്രാൻസിലെ 14.35 കോടി മൂല്യമുള്ള ആസ്തികൾ കൂടി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നടപടി.
മല്യയുടെ ഫോഷ് അവന്യൂ 32 ലെ വസ്തുവാണ് ഫ്രഞ്ച് അധികൃതരുടെ സഹായത്തോടെ പിടിച്ചെടുത്തിരിക്കുന്നത്.

2016 ജനുവരിയിൽ അന്വേഷണം ആരംഭിച്ചതു മുതൽ ഇതുവരെ 11,231.70 കോടി വിലമതിക്കുന്ന മല്യയുടെ ആസ്തികളാണ് ഇഡി പിടിച്ചെടുത്തത്. മല്യയെ ഇന്ത്യയിൽ എത്തിക്കുന്നതിന് സ്വീകരിച്ച നടപടികൾ ആറ് ആഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്ന് സുപ്രീംകോടതി നവംബർ രണ്ടിന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.യു യു ലളിത്, അശോക് ഭൂഷൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. ഒപ്പം കേസിൽ നിന്ന് ഒഴിവാക്കണമെന്ന മല്യയുയുടെ ആവശ്യം കോടതിയിൽ നിരസിക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button