Tech
Trending

ട്വിറ്ററും സർക്കാറും തമ്മിൽ പോര്: നേട്ടമുണ്ടാക്കി കൂ

കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേന്ദ്രസർക്കാരും ട്വിറ്ററും തമ്മിലിടഞ്ഞു നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ നേട്ടം കൊയ്യുന്നത് ഇന്ത്യൻ നിർമ്മിത സേവനമായ ‘കൂ’ വാണ്. കർഷക സമരത്തിൻറെ പശ്ചാത്തലത്തിൽ സമരാനുകൂലികൾ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്ത അക്കൗണ്ടുകളും ട്വീറ്റുകളും അവളും നീക്കണമെന്ന് സർക്കാർ ആവശ്യത്തോട് ട്വിറ്റർ വിമുഖത കാണിച്ചതാണ് സർക്കാറും ട്വിറ്ററും തമ്മിലുള്ള പോരിനിടയാക്കിയത്.


ഈ സാഹചര്യത്തിലാണ് വിവിധ കേന്ദ്രസർക്കാർ മന്ത്രാലയങ്ങളും മന്ത്രിമാരും കൂ വിലേക്ക് തിരിഞ്ഞത്. ട്വിറ്ററിന് സമാനമായി തന്നെ പ്രവർത്തിക്കുന്ന ഇന്ത്യൻ നിർമ്മിത സേവനമാണ് കൂ. ഇംഗ്ലീഷിലും ഒപ്പം ഏഴ് ഇന്ത്യൻ ഭാഷകളിലും ഇതിൽ പോസ്റ്റുകൾ പങ്കുവയ്ക്കാം. പ്രതിദിനം 20 മടങ്ങ് ഉപഭോക്താക്കളാണ് കൂ വിലേക്ക് ചേക്കേറുന്നത്. ഫെബ്രുവരി 6 മുതൽ 11 വരെ മാത്രം 9,01,000 പേരാണ് കൂ ഇൻസ്റ്റാൾ ചെയ്തതെന്ന് കമ്പനിയുടെ മൊബൈൽ ഇൻസൈറ്റ്സ് സ്ട്രാറ്റജിസ്റ്റായ സ്റ്റെഫാനി ചാൻ പറഞ്ഞു. പരസ്യപ്രസ്താവനകൾ പോസ്റ്റ് ചെയ്യുന്നതിന് ഐടി മന്ത്രാലയവും മന്ത്രി രവിശങ്കർ പ്രസാദും ഉൾപ്പെടെയുള്ളവർ ഇപ്പോൾ കൂ വിനാണ് പ്രാധാന്യം നൽകുന്നത്.കൂ വിൽ പങ്കുവച്ച പോസ്റ്റ് മണിക്കൂറുകൾക്ക് ശേഷമാണ് ട്വിറ്ററിൽ പങ്കുവയ്ക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

Related Articles

Back to top button