Tech
Trending

വി’ രാജ്യത്തെ ഏറ്റവും വേഗമേറിയ 4ജി നെറ്റ്‌വര്‍ക്ക്

ഏപ്രിലിൽ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്‌വര്‍ ക്ക് ‘വി'(വോഡഫോണ്‍ ഐഡിയ)യുടേത്.ഉപഭോക്താക്കളുടെ മൊബൈല്‍ അനുഭവം വിലയിരുത്തുന്ന സ്വതന്ത്ര സംവിധാനമായ ഓപ്പണ്‍ സിഗ്‌നലിന്റെ ‘ഇന്ത്യ മൊബൈല്‍ നെറ്റ്‌വര്‍ക്ക് എക്‌സ്പീരിയന്‍സ് റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.രാജ്യവ്യാപകമായി ഡൗണ്‍ലോഡിങിന്റെ കാര്യത്തിലും അപ്‌ലോഡിങിന്റെ കാര്യത്തിലും ‘വി’ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്‌വര്‍ക്കായി.’വി’ എല്ലാ വേഗതാ പുരസ്‌ക്കാരങ്ങളും നേടിയതായി ഓപ്പണ്‍സിഗ്‌നല്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് ഹാര്‍ദിക് ഖാത്രി പറഞ്ഞു. ‘വി’ നെറ്റ്‌വര്‍ക്കില്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ശരാശി 13.6 എം.ബി.പി.എസ്. ഡൗണ്‍ലോഡ് സ്പീഡും 4.9 എം.ബി.പി.എസ്. അപ്‌ലോഡ് സ്പീഡും ലഭിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉപഭോക്തൃ അനുഭവങ്ങള്‍ മെച്ചപ്പെടുത്താന്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന തങ്ങളുടെ ശ്രമങ്ങള്‍ക്കുള്ള സാക്ഷ്യപത്രം കൂടിയാണ് ഓപ്പണ്‍ സിഗ്‌നലിന്റെ പുതിയ കണ്ടെത്തലെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ‘വി’ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അവനീഷ് ഖോസ്ല പറഞ്ഞു.അതേസമയം. മികച്ച അപ്‌ലോഡ് വേഗത വോഡഫോണ്‍ ഐഡിയയ്ക്കാണെന്ന് ട്രായ് ജൂലായില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ട്രായിയുടെ പട്ടികയില്‍ ഡൗണ്‍ലോഡ് വേഗതയില്‍ റിലയന്‍സ് ജിയോയാണ് മുന്നിലുള്ളത്. ട്രായിയുടെ മൈ സ്പീഡ് പോര്‍ട്ടലില്‍നിന്ന് ഈ വര്‍ഷം ജൂലായ് മാസത്തിന് മുമ്പുള്ള അഞ്ച് മാസക്കാലത്തെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് ട്രായ് നെറ്റ് വര്‍ക്ക് വേഗത പട്ടിക പുറത്തുവിട്ടത്.

Related Articles

Back to top button