Auto
Trending

ബിഎംഡബ്ലിയു എക്സ് ത്രീ എം ഇന്ത്യൻ വിപണിയിൽ എത്തി

ജർമൻ ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യുവിനെയും മികച്ച പ്രകടനം കാഴ്ചവെക്കുന്ന എസ്യുവിയായ എക്സ് ത്രീ എം ഇന്ത്യയിൽ അവതരിപ്പിച്ചു. ഹോമോലൊഗേഷൻ നടപടിക്രമങ്ങൾ ഒഴിവാക്കി, വിദേശ നിർമിത കാറുകളുടെ 2500 യൂണിറ്റ് വരെ ഇന്ത്യയിൽ ഇറക്കുമതി ചെയ്ത വിൽക്കാമെന്ന പുതിയ വ്യവസ്ഥ പ്രയോജനപ്പെടുത്തിയാണ് ബിഎംഡബ്ല്യു പുത്തൻ വാഹനമായ എക്സ് ത്രീ എം ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 99.90 ലക്ഷം രൂപയാണ് വാഹനത്തിൻറെ ഇന്ത്യയിലെ വില.

പുത്തൻ സവിശേഷതകളുമായാണ് വാഹനം വിപണിയിലെത്തുന്നത്. വാഹനത്തിൻറെ കിഡ്നി ഗില്ലിൽ ഇരട്ട കറുപ്പ് ബാറുകൾ നൽകിയിരിക്കുന്നു. മുൻ ഫ്ലാങ്കിലെ എയർ ഫ്ലാങ്കുകളിലേക്ക് സംയോജിപ്പിച്ച വിധത്തിലാണ് വാഹനത്തിലെ സിഗ്നേച്ചർ എം ഗില്ലുകളുടെ ഘടന. ഭാരം കുറഞ്ഞ 20 ഇഞ്ച് അലോയ് വീലുകഴാണ് കാറിനുള്ളത്.എം ശ്രേണിക്ക് ആവശ്യമായ സവിശേഷ സസ്പെൻഷനും വാഹനത്തിന്നൽകിയിട്ടുണ്ട്. മുന്നിൽ ഇരട്ട ജോയിന്റ് സ്പ്രിംഗ് സ്ട്രട്ട് ആക്സിലും പിന്നിൽ ഫൈവ് ലിങ്കുമാണ് സസ്പെൻഷൻ. മൂന്നു ലിറ്റർ, ആറ് സിലിണ്ടർ,ഇൻലൈൻ, ട്വിൻ പവർ ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇതു 480 ബിഎച്ച്പി പവറും 600 ഏൻഎം ടോർക്കും സൃഷ്ടിക്കും. പിൻ ചക്രങ്ങൾക്ക് പരിഗണന നൽകുന്ന എം എക്സ് ഡ്രൈവിൽ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി നാല് ഡ്രൈവിംഗ് മോഡുകൾ ലഭ്യമാക്കിയിട്ടുണ്ട്.
വെർനെനെക്സ അപ്ഹോൾസ്ട്രി, ആമ്പിയന്റ് ലൈറ്റിങ്,എം ഗിയർ സെലക്ടർ ലിവർ, വലുപ്പമേറിയ പനോരമിക് സൺറൂഫ് എന്നിവയും കാറിൽ സജ്ജീകരിച്ചിട്ടുണ്ട്. 12.3 ഇഞ്ച് മൾട്ടി ഫംഗ്ഷൻ ഡിസ്പ്ലേ, ഐ-ഡ്രൈവ് ടച്ച് കൺട്രോളർ, ബിഎംഡബ്ല്യു ജെസ്റ്റർ കൺട്രോൾ, ടെലിഫോണി വയർലെസ് ചാർജിങ് സഹിതമെത്തുന്ന ബിഎംഡബ്ല്യു വർച്വൽ അസിസ്റ്റൻറ് എന്നിവയും വാഹനത്തെ ശ്രദ്ധേയമാക്കുന്നു. മികച്ച സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മുന്നിലും വാർഷികത്തിലും മുകളിലും എയർബാഗ്, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, കോർണിങ് ബ്രേക്ക് കൺട്രോൾ, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ എന്നിവയും നൽകിയിട്ടുണ്ട്.

Related Articles

Back to top button