Tech
Trending

മണിക്കൂറുകളോളം പണിമുടക്കി വോഡഫോൺ ഐഡിയ നെറ്റ്വർക്കുകൾ

രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ വോഡഫോൺ ഐഡിയ ( വി) യുടെ നെറ്റ്വർക്കുകൾ പണിമുടക്കിയത് മണിക്കൂറുകളോളം. ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ നേരിട്ടത് ദക്ഷിണേന്ത്യയിലാണ്. കമ്പനിയുടെ ഏറ്റവും കൂടുതൽ വരിക്കാരുള്ള കേരളത്തിൽ ചൊവ്വാഴ്ച വൈകിട്ടോടെ നെറ്റ്വർക്കുകൾ പൂർണ്ണമായും നിശ്ചലമായി. ഇത് കേരളത്തിലെ എല്ലാ ഉപഭോക്താക്കളെയും കാര്യമായിത്തന്നെ ബാധിച്ചു. കമ്പനിയുടെ നെറ്റ്വർക്കുകൾ ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് പ്രശ്നങ്ങൾ നേരിടുന്നത്.


ദക്ഷിണേന്ത്യയിലെ ഫൈബർ നെറ്റ്‌വർക്കിലെ തകരാറുകൾ മൂലമാണ് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കോയമ്പത്തൂർ, സേലം, തിരുപ്പതി, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലെ നെറ്റ്‌വർക്കുകളിലാണ് പ്രശ്നം രൂപപ്പെട്ടത്. എന്നാൽ കേരളത്തിലേക്ക് വരുന്ന വിയുടെ ഫൈബറുകൾ നിരവധി സ്ഥലങ്ങളിൽ വിച്ചേദിക്കപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് എങ്ങനെ സംഭവിച്ചു എന്നത് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്ന് കമ്പനി അറിയിച്ചു.
മിക്ക സ്ഥലങ്ങളിലും വിയുടെ നെറ്റ്വർക്കുകൾ ഒരു മണിക്കൂറിലധികം പൂർണ്ണമായും നിശ്ചലമായിരുന്നു. കടുത്ത മഴയെ തുടർന്ന് അടുത്തിടെ പൂനെ, മഹാരാഷ്ട്ര പോലുള്ള നഗരങ്ങളിൽ വീയുടെ നെറ്റ്വർക്കുകൾ തകരാറിലായിരുന്നു.

Related Articles

Back to top button