
ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കുന്നതിനായി പോസ്റ്റ്പെയ്ഡ് പ്ലാൻഉപഭോക്താക്കൾക്കായി ചില അധിക ആനുകൂല്യങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് വി. ഉപഭോക്താക്കളിൽ താൽപര്യമുണർത്തുന്ന രണ്ട് ഡാറ്റാ പാക്കുകളാണ് കമ്പനി മുന്നോട്ടുവച്ചിരിക്കുന്നത്. എയർടെലിന് സമാനമായി വി പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് പുതുതായി അവതരിപ്പിച്ച 100 രൂപയുടെയും 200രൂപയുടെയും ഡാറ്റാ പാക്കുകളിൽ 50 ജിബി വരെ ഡാറ്റാ ബെൻഫിറ്റ് ലഭിക്കും.

100 രൂപ വിലമതിക്കുന്ന ഡാറ്റ പാക്കിൽ നിലവിലുള്ള പോസ്റ്റ്പെയ്ഡ് ഡാറ്റ ആനുകൂല്യത്തിന് പുറമേ ഉപഭോക്താവിന് 20ജിബി ഡാറ്റാ ആനുകൂല്യമാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒപ്പം 200രൂപ പാക്കിൽ നിലവിലെ പോസ്റ്റ് പെയ്ഡ് ആനുകൂല്യത്തിന് പുറമേ 50 ജിബി ഡാറ്റ ബെൻഫിറ്റാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് ഉപഭോക്താക്കൾ കോൾ സെൻറുമായി ബന്ധപ്പെടേണ്ടതുണ്ട്. ഉപഭോക്താവ് ഈ സൗജന്യ ഡാറ്റ ഉപയോഗത്തിന് ശേഷം ഉപയോഗിക്കുന്ന ഓരോ ജിബി ഡാറ്റയ്ക്കും 20 രൂപ വീതം ഇവിടാക്കുന്നതാണ്.