വസ്ത്ര നിര്‍മാതാക്കളായ പേജ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില 50,000 എന്ന നാഴികക്കല്ല് പിന്നിട്ടു.രാവിലത്തെ വ്യാപാരത്തിനിടെ ബിഎസ്ഇയില്‍ ഓഹരിയുടെ വില 50,338 രൂപയെന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി.നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ അറ്റാദായത്തില്‍ മികച്ച നേട്ടമുണ്ടാക്കിയതാണ് കമ്പനിയെ തുണച്ചത്. മുന്‍വര്‍ഷത്തെ ആദ്യ പാദത്തിലെ 10.9 കോടി രൂപയില്‍നിന്ന് അറ്റലാഭം 207 കോടിയായതാണ് ഓഹരി വിലയിലെ കുതിപ്പിന് കാരണം.വിതരണശൃംഖലയുടെ വിപുലീകരണവും, ഉത്പന്ന വൈവിധ്യവും വില്പന വര്‍ധിപ്പിച്ചതായാണ് കമ്പനിയുടെ വിലയിരുത്തല്‍. ഇതോടെ രാജ്യത്തെ കമ്പനികളുടെ ഓഹരി വിലയില്‍ പേജ് ഇന്‍ഡസ്ട്രീസ് രണ്ടാം സ്ഥാനത്തെത്തി. എംആര്‍എഫ് ആണ് ഏറ്റവും വിലകൂടി സ്റ്റോക്ക്. ഓഹരിയൊന്നിന് 83,000 രൂപയാണ് മൂല്യം.
Related Articles
Check Also
Close
-
എച്ച്.ഡി.എഫ്.സി ഇനി എച്ച്.ഡി.എഫ്.സി ബാങ്ക് മാത്രംJune 27, 2023