
താങ്ങാവുന്ന പ്രതിമാസ തവണകളിൽ സ്മാർട്ട്ഫോണുകളും വോഡഫോൺ ഐഡിയയിൽ നിന്നുള്ള ആറുമാസത്തെയോ ഒരുവർഷത്തെയോ പ്രീപെയ്ഡ് പ്ലാനുകളും ലഭ്യമാക്കാൻ ബജാജ് ഫിനാൻസ് മായി സഹകരണത്തിലെത്തിയിരിക്കുകയാണ് വി. കമ്പനിയുടെ ഉപഭോക്താക്കൾക്ക് 4ജി ലഭ്യത സാധ്യമാകും വിധം സ്മാർട്ട്ഫോണുകൾ തിരഞ്ഞെടുക്കാൻ അവസരം നൽകുന്നതാണ് ഈ പുത്തൻ പങ്കാളിത്തം. സീറോ ഡൗൺ പെയ്മെൻറ്, സൗകര്യപ്രദമായ പ്രതിമാസ തവണ തുടങ്ങിയവയാണ് ഇതിൻറെ പ്രധാന പ്രത്യേകതകൾ.

ആറു മാസത്തേക്കുള്ള 1197 രൂപയുടെ വി പ്രീപെയ്ഡ് റീചാർജ് തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് പൊതുവിപണിയിലെ 249 രൂപ റീചാർജ്ജിനു പകരം 200 രൂപ ഇഎംഐ നൽകിയാൽ മതിയാകും. ഈ പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് പരിധിയില്ലാത്ത വോയിസ് ആനുകൂല്യങ്ങളും പ്രതിദിനം 1.5 ജിബി ഡാറ്റയും ലഭിക്കും. ഒരു വർഷ കാലാവധി തിരഞ്ഞെടുക്കുന്നവർക്ക് രണ്ടു ജിബി ഡാറ്റയാണ് പ്രതിദിനം ലഭിക്കുക. ഉപഭോക്താക്കളുടെ മികച്ചൊരു ഭാവി സാധ്യമാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വോഡഫോൺ ഐഡിയ ചീഫ് മാർക്കറ്റിംഗ് ഓഫീസർ അവനീഷ് ഘോസ്ല പറഞ്ഞു.