Big B
Trending

ലോക കോടീശ്വര പട്ടികയില്‍ രണ്ടാമനായി അദാനി

ലോക കോടീശ്വര പട്ടികയില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഗൗതം അദാനി. 12.37 ലക്ഷം കോടി(155.5 ബില്യണ്‍ ഡോളര്‍) രൂപയുടെ ആസ്തിയുമായി ജെഫ് ബെസോസിനെ പിന്നിലാക്കി അദ്ദേഹം രണ്ടാംസ്ഥാനത്തെത്തി.ഫോബ്‌സ് മാഗസിന്റെ ശതകോടീശ്വര പട്ടികയില്‍ ലോക കോടീശ്വരന്മാരില്‍ ഒന്നാമന്‍ സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കാണ്. അര്‍നോള്‍ട്ട് ഇപ്പോള്‍ മൂന്നാം സ്ഥാനത്തും ബെസോസ് നാലാം സ്ഥാനത്തുമാണ്.രണ്ടു മാസത്തിനിടെ രണ്ടുപേരെ പിന്നിലാക്കിയാണ് അദാനിയുടെ മുന്നേറ്റം. 92.2 ബില്യണ് ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ബില്‍ ഗേറ്റ്‌സ്, ലാറി എലിസണ്‍, വാറനൻ ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റ് ശതകോടീശ്വരന്മാര്‍.

Related Articles

Back to top button