Auto

വാഹന പൊളിക്കല്‍ നയം;ജില്ലകൾ തോറും 3 പൊളിക്കല്‍ കേന്ദ്രങ്ങള്‍ വീതം ഒരുക്കും : നിതിന്‍ ഗഡ്കരി

കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ പൊളിച്ച് നീക്കുന്നതിനുള്ള വാഹന പൊളിക്കല്‍ നയം രാജ്യത്ത് നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാർ.വാഹന പൊളിക്കല്‍ നയം നടപ്പിലാകുന്നതോടെ ഒരോ ജില്ലയിലും രണ്ടും മൂന്നും പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഹരിയാണയില്‍ ആരംഭിച്ച പുതിയ വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കയ്‌ഹോ സാങ്യോ എന്ന കമ്പനിയുമായി ചേര്‍ന്ന് അഭിഷേക് ഗ്രൂപ്പാണ് ഹരിയാനയിലെ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.15 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വര്‍ഷം പഴക്കം ചെന്ന സ്വകാര്യ വാഹനങ്ങളുമായിരിക്കും പൊളിക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനായി രാജ്യത്തെ ആദ്യ അംഗീകൃത പൊളിക്കല്‍ കേന്ദ്രം നോയിഡയില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. മാരുതിയും ടൊയോട്ടയും ചേര്‍ന്നാണ് ഈ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.പുതിയ സ്‌ക്രാപ്പിങ്ങ് കേന്ദ്രങ്ങള്‍ക്കായി സമയക്രമമോ പ്രത്യേക പദ്ധതിയോ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ വിപണിയില്‍ സ്‌ക്രാപ്പിങ്ങ് കേന്ദ്രങ്ങള്‍ക്ക് വലിയ സാധ്യതയാണുള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തെ റോഡ് നിര്‍മാണത്തിനായി പഴയ ടയറുകളും പ്ലാസ്റ്റിക്കുകളും പോലെയുള്ള അസംസ്‌കൃത വസ്തുകള്‍ ഉപയോഗിക്കുന്നതിനുള്ള പദ്ധകളും സര്‍ക്കാര്‍ ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഈ ആവശ്യത്തിനായി പഴയ ടറുകള്‍ ഇറക്കുമതി ചെയ്യാൻ അനുമതി തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.2021 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ വാഹന പൊളിക്കല്‍ നയം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്.

Related Articles

Back to top button