Auto
Trending

വാഹന സ്ക്രാപ്പേജ് നയം ഒക്ടോബർ 1 മുതൽ

15 വർഷം കഴിഞ്ഞ വാണിജ്യ വാഹനങ്ങൾക്കും 20 വർഷം പൂർത്തിയായ സ്വകാര്യ വാഹനങ്ങൾക്കും ഫിറ്റ്നസ് ടെസ്റ്റ് പാസായാൽ മാത്രം പുനർ റജിസ്ട്രേഷൻ നൽകുന്ന സ്ക്രാപ്പേജ് നയം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഒക്ടോബർ 1 മുതൽ ഘട്ടം ഘട്ടമായി നടപ്പിൽ വരും. നിശ്ചിത കാലാവധിക്കു ശേഷം ഒരു തവണ ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ ഒരവസരം കൂടി നൽകും. രണ്ടാമതും പരാജയപ്പെട്ടാൽ നിർബന്ധമായും പൊളിക്കണം.


എല്ലാ ജില്ലകളിലും പൊളിക്കൽ കേന്ദ്രങ്ങളും ഓട്ടമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റിങ് കേന്ദ്രങ്ങളും സ്ഥാപിക്കാനുള്ള നിയമങ്ങൾ വിജ്ഞാപനം ചെയ്തു. എല്ലാ സർക്കാർ, പൊതുമേഖലാ, തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങളും 15 വർഷം കഴിഞ്ഞാൽ പൊളിക്കും. ട്രാൻസ്പോർട്ട് ബസുകൾക്കും ഇത് ബാധകമാണ്.പഴയ വാഹനങ്ങൾ കഴിയുന്നതും നിരത്തിൽ നിന്നൊഴിവാക്കാൻ റീ റജിസ്ട്രേഷൻ, ഫിറ്റ്നസ് ടെസ്റ്റ് നിരക്കുകൾ വർധിപ്പിച്ചു.15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങളുടെ പൊളിക്കൽ 2022 ഏപ്രിൽ ഒന്നു മുതൽ. വാണിജ്യ വാഹനങ്ങളുടെ നിർബന്ധിത ഫിറ്റ്നസ് ടെസ്റ്റ് 2023 ഏപ്രിൽ മുതൽ. മറ്റു വാണിജ്യ വാഹനങ്ങളുടേയും സ്വകാര്യ വാഹനങ്ങളുടേയും 2024 ജൂൺ മുതൽ എന്നിങ്ങനെയാണ് നടപ്പാക്കുക.

Related Articles

Back to top button