Big B
Trending

ഏറ്റവും വലിയ ഓഹരി ഉടമയാണെങ്കിലും ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാകില്ല

ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാകില്ലെന്ന് വ്യക്തമാക്കി ട്വിറ്റര്‍ സി.ഇ.ഒ. പരാഗ് അഗ്രവാളിന്റെ ട്വീറ്റ്.ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരി സ്വന്തമാക്കിയ ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിതനാകുമെന്ന് അഗ്രവാള്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ ഈ ചുമതലയില്‍നിന്നു മാറി നില്‍ക്കാനാണ് ഇലോണ്‍ മസ്‌കിന്റെ തീരുമാനമെന്ന് അഗ്രവാള്‍ പറയുന്നു.ഇലോണ്‍ മസ്‌ക് ട്വിറ്റിന്റെ ഓഹരി സ്വന്തമാക്കി ദിവസങ്ങള്‍ക്ക് ശേഷമാണ് ആ വിവരം പുറത്തുവന്നത്. 289 കോടി ഡോളര്‍ മൂല്യമുള്ള ഓഹരിയാണ് സ്വന്തമാക്കിയത്. സംഭവം പുറത്തുവന്നതിന് പിന്നാലെ ഇലോണ്‍ മസ്‌ക് ട്വിറ്ററുമായി ബന്ധപ്പെട്ട ചില ട്വീറ്റുകള്‍ പങ്കുവെക്കുകയും അവ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.’പരിശോധനകളുടെയും ഔദ്യോഗിക അംഗീകാരത്തിന്റേയും അടിസ്ഥാനത്തില്‍ ഇലോണ്‍ മസ്‌ക് ബോര്‍ഡ് അംഗമായി നിയമതിനാകുമെന്ന് ചൊവ്വാഴ്ച ഞങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അന്ന് രാവിലെ തന്നെ ബോര്‍ഡില്‍ അംഗമാകുന്നില്ലെന്ന് മസ്‌ക് അറിയിച്ചു.’ അഗ്രവാള്‍ പറഞ്ഞു.അതേസമയം, ഈ തീരുമാനം നല്ലതിനാണെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം കുറിച്ചു. ബോര്‍ഡ് അംഗമായാലും അല്ലെങ്കിലും ഞങ്ങളുടെ ഓഹരി പങ്കാളികളുടെ സംഭാവനകളെ ഞങ്ങള്‍ എല്ലായിപ്പോഴും വിലമതിക്കാറുണ്ട്. ഇലോണ്‍ ഞങ്ങളുടെ വലിയ ഓഹരിയുടമയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളോട് തുറന്ന സമീപനമായിരിക്കും. അഗ്രവാള്‍ വ്യക്തമാക്കി.ബോര്‍ഡ് അംഗമാകില്ലെങ്കിലും ഇലോണ്‍ മസ്‌കിന്റെ അഭിപ്രായങ്ങള്‍ക്ക് മതിയായ പരിഗണന നല്‍കുമെന്ന് തന്നെയാണ് പരാഗ് അഗ്രവാള്‍ വ്യക്തമാക്കുന്നത്.

Related Articles

Back to top button