Auto
Trending

രാജ്യത്തെ വാഹന വിൽപ്പനയിൽ വൻ വർധന

രാജ്യത്തെ യാത്രാവാഹന കമ്പനികൾ ഒക്ടോബറിൽ കൊയ്ത്ത് മികച്ച നേട്ടം. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് പുറത്തുവിട്ട ഒക്ടോബറിലെ മൊത്തവിതരണ കണക്കുപ്രകാരം രാജ്യത്ത് വിറ്റത് 3,33,700 വാഹനങ്ങളാണ്. കഴിഞ്ഞവർഷമിത് 2,85,047 ആയിരുന്നു. മിക്ക കമ്പനികളുടെയും വില്പന കഴിഞ്ഞവർഷം ഇതേ സമയത്തെ അപേക്ഷിച്ച് ഉയർന്നിട്ടുണ്ട്.


വാഹന വിൽപ്പനയിൽ 17 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിക്ക് വിൽപ്പനയിൽ 18.9 ശതമാനം വളർച്ചയുണ്ടായി. 1,82,448 വാഹനങ്ങളാണ് കമ്പനി പുറത്തിറക്കിയത്. കഴിഞ്ഞ ഒക്ടോബറിലിത് 1,39,121 എണ്ണമായിരുന്നു. വിപണിയിൽ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായിയുടെ വിൽപ്പനയിൽ 13.2 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 56,605 വാഹനങ്ങളാണ് കമ്പനി വിറ്റത്. കമ്പനിയുടെ ആഭ്യന്തര വിൽപനയിലെ ഒരു മാസത്തെ ഏറ്റവും ഉയർന്ന കണക്കുകളാണിത്. എന്നാൽ രാജ്യത്തെ റിട്ടേൺ വിൽപ്പനയുടെ കണക്കുകൾ വരാനിരിക്കുന്നതേയുള്ളൂ. അതേസമയം കയറ്റുമതിയിൽ 10.1 ശതമാനം ഇടിവ് രേഖപ്പെടുത്തി.

Related Articles

Back to top button