
ഇന്ധന വില ദിനംപ്രതി കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ പച്ചക്കറി വില കൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പു നൽകുകയാണ് കച്ചവടക്കാർ. ഇന്ധനവിലയ്ക്ക് പിന്നാലെ പച്ചക്കറി വില കൂടി ഉയർന്നാൽ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റും. നിലവിൽ പച്ചക്കറിവില പതിയെ ഉയരുന്നുമുണ്ട്. കഴിഞ്ഞമാസം 55 രൂപയുണ്ടായിരുന്ന ചെറിയുള്ളിയുടെ വില ഇപ്പോൾ മൊത്തവിപണിയിൽ 120 രൂപയാണ്.

ലോക്ക്ഡൗണിന് ശേഷം പതിയെ കരകയറി വരികയാണ് പച്ചക്കറി വിപണി. എന്നാൽ ഇപ്പോൾ ഇന്ധനവില പ്രതിദിനം വർധിച്ചുവരുന്നത് കച്ചവടക്കാരുടെ നിലനിൽപ്പിനെ കാര്യമായിത്തന്നെ ബാധിക്കുന്നു. പച്ചക്കറി എത്തിക്കാനുള്ള ലോറിയുടെ വാടക 2000 രൂപ വീതമാണ് വർധിച്ചത്. ഇത് പച്ചക്കറി വിലയിൽ കാര്യമായിത്തന്നെ പ്രതിഫലിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇന്ധനവിലക്കൊപ്പം പാചകവാതക വിലയും ഉയർന്നിരുന്നു.ഉയർന്നാൽ ഇനി പച്ചക്കറി വില കൂടി ഉയർന്നാൽ സാധാരണക്കാരന്റെ ജീവിതം താളംതെറ്റും.