Auto
Trending

കിടിലന്‍ ലുക്കിൽ എസ്.യു.വികളില്‍ താരമായി ഡിസ്‌കവറി മെട്രോപൊളിറ്റന്‍ എഡിഷൻ

ആഡംബര എസ്.യു.വി. നിര്‍മാതാക്കളായ ലാന്‍ഡ് റോവറിന്റെ ഏറ്റവും മികച്ച മോഡലായ ഡിസ്‌കവറിയുടെ മെട്രോപൊളിറ്റന്‍ എഡിഷന്‍ അവതരിപ്പിച്ചു.ഡിസ്‌കവറി നിരയിലെ ഏറ്റവും ഉയര്‍ന്ന വകഭേദമായായിരിക്കും ഈ വാഹനം വിപണിയില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്.മെട്രോപൊളിറ്റന്‍ എഡിഷന് 1.26 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.ഡിസ്‌കവറിയുടെ ആര്‍-ഡൈനാമിക എച്ച്.എസ്.ഇ. വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് മെട്രോപൊളിറ്റന്‍ എഡിഷന്‍ ഒരുങ്ങിയിരിക്കുന്നത്. ഡിസ്‌കവറി ബാഡ്ജിങ്ങിനൊപ്പം അറ്റ്‌ലസ് ഡീറ്റെയിലിങ്ങ് നല്‍കിയിട്ടുള്ള ഗ്രില്ല്, ബമ്പറില്‍ സില്‍വര്‍ ഫിനീഷിങ്ങിലുള്ള നല്‍കിയിട്ടുള്ള ലോവര്‍ സ്‌കേര്‍ട്ട്, 20 ഇഞ്ച് വലിപ്പമുള്ള ഡാര്‍ക്ക് ഗ്രേ അലോയി വീലുകള്‍, ബ്ലാക്ക് ലാന്‍ഡ് റോവര്‍ ബ്രേക്ക് കാലിപ്പര്‍ എന്നിവയാണ് ഈ വാഹനത്തിന്റെ ഡിസൈന്‍ ഹൈലൈറ്റ്.ഇന്ത്യയില്‍ എത്തിയതില്‍ ഏറ്റവും വൈവിധ്യങ്ങളുള്ള എസ്.യു.വിയാണ് മെട്രോപൊളിറ്റന്‍ എഡിഷന്‍ എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. പുതുതലമുറ ഫീച്ചറുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ടെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.റൂഫില്‍ ഉടനീളമുള്ള സണ്‍റൂഫും മെട്രോപൊളിറ്റന്‍ എഡിഷനില്‍ ഒരുക്കിയിട്ടുണ്ട്. മുന്‍നിര സീറ്റുകള്‍ക്ക് മുകളില്‍ സ്ലൈഡ് ചെയ്യാന്‍ സാധിക്കുന്നതും പിന്‍നിര സീറ്റുകളില്‍ നീക്കാന്‍ സാധിക്കാത്തതുമായ സണ്‍റൂഫാണ് നല്‍കിയിട്ടുള്ളത്.അകത്തളത്തിലുമുണ്ട് ആകര്‍ഷകമായ ഫീച്ചറുകള്‍. ടൈറ്റാനിയം മെഷ് ട്രിം ഡീറ്റെയിലിങ്ങിലാണ് ക്യാബിന്‍ ഒരുക്കിയിരിക്കുന്നത്. 12.3 ഇഞ്ച് ഡ്രൈവര്‍ ഡിസ്‌പ്ലേ, സിഗ്നല്‍ ബൂസ്റ്ററോട് കൂടിയ വയര്‍ലെസ് ചാര്‍ജിങ്ങ്, ഫ്രണ്ട് കൂളര്‍ കംപാര്‍ട്ട്‌മെന്റ്, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹീറ്റഡ് ആന്‍ഡ് കൂള്‍ഡ് പിന്‍നിര സീറ്റുകള്‍, ഇന്റലിജെന്റ് സീറ്റ് ഫോള്‍ഡ് സാങ്കേതികവിദ്യ തുങ്ങിയവയും ഇന്റീരിയറിലുണ്ട്. പി.എം.2.5 എയര്‍ ഫില്‍ട്ടറുള്ള ക്യാബിന്‍ എയര്‍ പ്യൂരിഫിക്കേഷനും അകത്തളത്തിൻ്റെ ഹൈലൈറ്റാണ്.3.0 ലിറ്റര്‍ ഇഞ്ചനീയം പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ഡിസ്‌കവറിയുടെ മെട്രോപൊളിറ്റന്‍ എഡിഷന്‍ നിരത്തുകളില്‍ എത്തുന്നുണ്ട്. ഡി300 ഡീസല്‍ എന്‍ജിന്‍ 296 ബി.എച്ച്.പി. പവറും 650 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. പി360 പെട്രോള്‍ എന്‍ജിന്‍ 355 ബി.എച്ച്.പി. പവറും 500 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Related Articles

Back to top button